
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം– മന്ത്രിസഭാ പുനഃസംഘടന റിപ്പോര്‍ട്ട് തള്ളി ഗതാഗത മന്ത്രി ആന്റണി രാജു. ഇപ്പോള്‍ പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്. വാര്‍ത്താമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. മാധ്യമ വാര്‍ത്തകള്‍ക്ക് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയേണ്ടി വന്നാല്‍ താന്‍ ഒഴിയുമെന്നും ആന്റണി രാജു തിരുവനന്തപുരത്ത് പറഞ്ഞു.മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് ഇടതുമുന്നണി ചര്‍ച്ച ചെയ്തിട്ടില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ത് തീരുമാനമെടുത്താലും അത് എല്ലാവര്ക്കും ബാധകമാണ്. മുന്നണി തീരുമാനം എന്തായാലും അംഗീകരിക്കും. മന്ത്രി സ്ഥാനത്ത് തുടരാന്‍ മെറിറ്റ് നോക്കേണ്ട കാര്യമില്ലെന്നും ഇത് മാധ്യമങ്ങളുടെ ഊഹാപോഹങ്ങള്‍ മാത്രമാണെന്നും ഗതാഗത മന്ത്രി.
എല്‍ഡിഎഫ് യോഗത്തിന്റെ അജണ്ട തീരുമാനിച്ചിട്ടില്ല. ഗതാഗത വകുപ്പ് ഏറ്റവും വെല്ലുവിളി നിറഞ്ഞതാണെന്ന് പറഞ്ഞ ആന്റണി രാജു ജനങ്ങളിലേക്കെത്താന്‍ മന്ത്രി സ്ഥാനം ആവശ്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു. മന്ത്രിയാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ച് ആളാണ് താന്‍. മന്ത്രി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണം എന്ന് പറഞ്ഞാല്‍ വിഷമം ഉണ്ടാകില്ലെന്നും ആന്റണി രാജു.