
പാലക്കാട്: പാട്ടു പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറ് വയസുകാരിക്ക് പരിക്കേറ്റു.
കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകൾ ഫിൻസ ഐറിൻ എന്ന കുട്ടിക്കാണ് പരിക്കേറ്റത്.
പാലക്കാട് കല്ലടിക്കോടാണ് സംഭവമുണ്ടായത്.ഓൺലൈനിൽ വാങ്ങിയ 650 രൂപ വിലയുള്ള മൈക്കാണ് പൊട്ടിത്തെറിച്ചത്.ചാർജിലിട്ട് ഉപയോഗിച്ച് പാടുന്നതിനിടെ വലിയ ശബ്ദത്തോടെ മൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു