
ഇടുക്കി പള്ളിവാസലില്‍ ഓണ്‍ലൈന്‍ ഗെയിമിംഗില്‍ പണം നഷ്ടമായതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഹോട്ടല്‍ ജീവനക്കാരനായ കാസര്‍ഗോഡ് സ്വദേശി പി.കെ റോഷാണ് ആത്മഹത്യ ചെയ്തത്. കുറച്ചുനാളായി റോഷ് ഓണ്‍ലൈന്‍ ഗെയിം കളിച്ചിരുന്നു.തുടക്കത്തില്‍ ഗെയിമിലൂടെ പണം ലഭിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ഗെയിം കളിച്ചു കിട്ടേണ്ട പണം ലഭിക്കാനായി 60,000 രൂപ കടം വാങ്ങി നല്കി. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യ എന്നും പൊലീസ് കണ്ടെത്തി. സഹപ്രവര്‍ത്തകന്റെ മൊഴിയാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. (young man suicide in Idukki after online game scam)
കുടുംബപ്രശ്നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യ എന്നായിരുന്നു ആദ്യം എല്ലാവരും കരുതിയിരുന്നത്. ടെലിഗ്രാം ആപ്പ് വഴിയുള്ള ഒരു ഗെയിമാണ് യുവാവ് കളിച്ചിരുന്നത്. ഗെയിം കളിച്ച് നേടിയതന്ന് യുവാവ് വിശ്വസിച്ചിരുന്ന പണം പിന്‍വലിക്കാനായുള്ള ഫീസ് കണ്ടെത്താന്‍ റോഷ് സ്വര്‍ണം ഉള്‍പ്പെടെ പണയം വച്ചിരുന്നു. ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056
Story Highlights: young man suicide in Idukki after online game scam
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]