
കോഴിക്കോട്: 300 കോടി രൂപ മാവോയിസ്റ്റ് വേട്ടയ്ക്കെന്ന പേരിൽ തട്ടിയ പിണറായി സർക്കാരിനെ തുറന്ന് കാട്ടുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് കോടതി വെറുതെ വിട്ട പൊതു പ്രവർത്തകനും മുൻ നക്സലൈറ്റ് നേതാവുമായ ഗ്രോ വാസു. തനിക്ക് കിട്ടിയ പിന്തുണ അമ്പരപ്പിച്ചു. സിപിഎമ്മിന്റെ സർക്കാറിനെ ഫാഷിസ്റ്റ് റിവിഷനിസ്റ്റ് സർക്കാരെന്ന് വിശേഷിപ്പിച്ച വാസു താൻ തെറ്റുകൾക്കെതിരായ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ടുമായി ആശയപരമായ ബന്ധമില്ലെന്നും താൻ ചുവപ്പാണെന്നും ഗ്രാേ വാസു പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗ്രോ വാസു.
അവരെന്റെ വായിൽ തുണി തിരുകിയില്ല എന്ന് മാത്രമേയുള്ളൂ. അത്രമാത്രം എന്റെ ശബ്ദം പുറത്ത് വരാതിരിക്കാനാണ് പൊലീസ് ശ്രമിച്ചത്. ഇത്രയും പിന്തുണ ലഭിക്കുമെന്ന് സ്വപ്നത്തിൽപോലും കരുതിയില്ല. ഈ ഇരുട്ടിലേക്ക് പ്രകാശം പരത്താമെന്നാണ് കരുതിയത്. എന്നാൽ ലഭിച്ച പിന്തുണ അത് തീപ്പന്തമാക്കുകയായിരുന്നുവെന്ന് ഗ്രോ വാസു കൂട്ടിച്ചേർത്തു.
പിണറായി സർക്കാർ മനുഷ്യരെ കൊല്ലുന്നത് മുയലിനെ കൊല്ലുംപോലെ, ആ നീതി നിഷേധത്തോടുള്ള പോരാട്ടമായിരുന്നു ജയിൽവാസമെന്ന് ജയിൽ മോചിതനായതിന് ശേഷം ഗ്രോ വാസു പറഞ്ഞിരുന്നു. 45 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ഗ്രോ വാസുവിന് മോചനം ലഭിച്ചത്. ജയിലിന് മുന്നിൽ മനുഷ്യാവകാശ പ്രവർത്തകർ മുദ്രാവാക്യങ്ങളോടെയാണ് ഗ്രോ വാസുവിനെ സ്വീകരിച്ചത്. ഈ കൊലപാതകത്തിൽ ജുഢീഷ്യൽ അന്വേഷണം നടത്തണം, കൊലപാതകികളെ ശിക്ഷിക്കണം എന്നിവയാണ് ആവശ്യപ്പെടുന്നത്. സഖാവ് വർഗീസിന്റെ കൊലപാതകികളെ ശിക്ഷിക്കാൻ അഹോരാത്രം പണിയെടുത്തിരുന്നു. രണ്ടു വർഷം കഴിഞ്ഞ് അവരെ വിട്ടയച്ചിരുന്നു. എങ്കിലും രണ്ട് ദിവസം കഴിഞ്ഞ് വിട്ടാലും പ്രശ്നമില്ല. അവരെ കൊലപാതകികളാണെന്ന് സ്ഥാപിക്കലാണ് ലക്ഷ്യം. ജനങ്ങൾ അവരെ മനസ്സിലാക്കണം. 94 വയസ്സായി. 100 വയസുവരെ ജീവിച്ചാലും രാജ്യത്ത് വിമോചനത്തിന് വേണ്ടി മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കുമെന്നും ഗ്രോ വാസു പറഞ്ഞിരുന്നു.
കരുളായി വനമേഖലയിൽ മാവോയിസ്റ്റുകളെ ഏറ്റുമുട്ടൽ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ സംഘം ചേർന്നുവെന്നും വഴി തടസപെടുത്തിയെന്നുമാണ് കേസ്. ഈ കേസിൽ ഗ്രോ വാസുവിനെ കോടതി വെറുതെ വിടുകയായിരുന്നു.
https://www.youtube.com/watch?v=LfSu1HavSIg
Last Updated Sep 15, 2023, 10:26 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]