
തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ പാവപ്പെട്ട വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിന്റെ ചട്ടിയിൽ കയ്യിട്ടുവാരുന്നുവെന്ന് കെ മുരളീധരൻ എംപി. കെപിഎസ്ടിഎ യുടെ തൃദിന സത്യാഗ്രഹത്തിന്റെ രണ്ടാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ മുരളീധരൻ എംപി. രണ്ടാം പിണറായി സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കിയിരിക്കുന്നു. ഏഴര വർഷത്തെ ഭരണത്തിന്റെ പിടിപ്പുകേടുകൊണ്ട് കേരളത്തിന്റെ സാമ്പത്തിക മേഖല കടത്തിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണെന്നും, അധിക നികുതി ചുമത്തിയും, നിത്യോപയോഗ സാധനങ്ങളുടെ വിലവർധിപ്പിച്ചും സാധാരണക്കാരന്റെ പോക്കറ്റടിക്കുന്ന സർക്കാരായി പിണറായിസർക്കാർമാറിയിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്കൂൾ ഉച്ചഭക്ഷണ തുകയുടെ കുടിശിക അടിയന്തിരമായി വിതരണം ചെയ്യുക, ഉച്ചഭക്ഷണ തുക വർദ്ധിപ്പിക്കുക, പ്രൈമറി പ്രഥമാധ്യാപകർക്ക് സ്കെയിലും ആനുകൂല്യങ്ങളും വിതരണം ചെയ്യുക, ഡി.എ. കുടിശ്ശിക വിതരണം ചെയ്യുക, 9,10 ക്ലാസുകളിൽ അധ്യാപക വിദ്യാർഥി അനുപാതം 1:40 പുന: സ്ഥാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ – കെപിഎസ്ടിഎ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ത്രിദിന സത്യാഗ്രഹത്തിന്റെ രണ്ടാം ദിവസത്തെ സമരം സെക്രട്ടേറിയറ്റ് പടിക്കൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]