
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് – ഓസ്ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്ത് സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് സുനില്‍ദാസ് 10 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ വടക്കാഞ്ചേരി പൊലീസ് കേസെടുത്തു. വടക്കാഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലം സ്വദേശിയാണ് പരാതിക്കാരന്. ആരോപണം വിശദമായി പരിശോധിച്ചതിന് ശേഷമാണ് പൊലീസ് സുനില്‍ദാസിനെതിരെ െകേസെടുത്തിരിക്കുന്നത്. 2022 ജൂലൈ 4 മുതല്‍ 2022 സെപ്തംബര്‍ 10 വരെയുള്ള കാലയളവില്‍, പരാതിക്കാരനില്‍ നിന്ന് പ്രതി അക്കൗണ്ട് വഴിയും നേരിട്ടും 10 ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു. ഇതുവരെ ജോലി ശരിയാക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്തിട്ടില്ലെന്നാണ് പരാതിയില്‍ പറയുന്നത്.