
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം – സംസ്ഥാനത്ത് ആര് ടി ഒ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം 72.98 കോടി രൂപയുടെ നികുതി ചുമത്തിയില്ലെന്നതടക്കം നികതി പിരിക്കുന്നതില്‍ പിഴവ് സംഭവിച്ചെന്ന് സി എ ജി റിപ്പോര്‍ട്ട്, ഇത് ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍ഹതയില്ലാത്ത പലര്‍ക്കും സാമൂഹിക സുരക്ഷാ പെന്ഷന് നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ബാര്‍ ലൈസന്‍സ് അനധികൃതമായി കൈമാറ്റം അനുവദിച്ചത് മൂലം 2.17 കോടി രൂപ നഷ്ടം സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാറ്റാ ബേസിലെ അടിസ്ഥാന രേഖകള്‍ പരിശോധിക്കാത്തതാണ് നികുതി നഷ്ടം വരുത്തിയത്. പുതിയ ലൈസന്‍സുകള്‍ അനുവദിക്കുന്നതിന് പകരം അനധികൃതമായി കൈമാറ്റം അനുവദിച്ചതാണ് നഷ്ടം വരുത്തിയതെന്നാണ് സി എ ജി ചൂണ്ടിക്കാട്ടുന്നു.