
ന്യൂഡൽഹി: മോദി സർക്കാരിന്റെ നാവായി ഏകപക്ഷിയമായി പെരുമാറുന്ന വാർത്താ അവതാരകരെ ബഹിഷ്ക്കരിക്കുന്നതായി ഇന്ത്യ മുന്നണി. ഭരണകൂടത്തിനു വേണ്ടി വാർത്തകൾ പടച്ചുണ്ടാക്കുകയും ബി ജെ പി വക്താക്കളെ പോലെ പെരുമാറുകയും ചെയ്യുന്ന വാർത്ത അവതാരകരെയും ചാനലുകളെയുമാണ് ബഹിഷ്കരിക്കുന്നതെന്ന് ഇന്ത്യ മുന്നണി വ്യക്തമാക്കി.
ന്യൂസ് 18ലെ അമൻ ചോപ്ര, അമീഷ് ദേവ്ഗൺ, ആനന്ദ് നരസിംഹൻ, ഭാരത് എക്സ്പ്രസിലെ അദിതി ത്യാഗി, ഡിഡി ന്യൂസിലെ അശോക് ശ്രീവാസ്തവ്, സുധീർ ചൗധരി, ആജ് തക്കിലെ ചിത്രാ ത്രിപാഠി എന്നിവർ ഈ അവതാരകരുടെ ഷോകളിൽ സഖ്യ സംഘത്തിന്റെ പ്രതിനിധികൾ പങ്കെടുക്കില്ല. ഭാരത്24-ലെ റൂബിക ലിയാഖത്ത്, ഇന്ത്യ ടുഡേയിലെ ഗൗരവ് സാവന്ത്, ശിവ് അരൂർ, ഇന്ത്യ ടിവിയിലെ പ്രാചി പരാശർ, ടൈംസ് നൗ നവഭാരതിലെ നവിക കുമാർ, സുശാന്ത് സിൻഹ, റിപ്പബ്ലിക് ഭാരതിന്റെ അർണാബ് ഗോസ്വാമി എന്നിവരുടെ പരിപാടിയും ബഹിഷ്ക്കരിക്കാൻ തീരുമാനിച്ചു. ബുധനാഴ്ച ഡൽഹിയിൽ ചേർന്ന മുന്നണിയുടെ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]