
തളിപ്പറമ്പ് ∙ സിപിഎം പ്രവർത്തകൻ മോഹനന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുമായി സിപിഎമ്മും
. ലീഗിന്റെ അക്രമത്തിനിരയായാണ് മോഹനൻ രക്തസാക്ഷിയായതെന്ന് സിപിഎം ആരോപിക്കുമ്പോൾ മരണ കാരണം കണ്ടെത്തണമെന്ന ആവശ്യവുമായി ലീഗ് രംഗത്തെത്തി.
ഭാഗമായി പ്രവർത്തിച്ചു എന്നതുകൊണ്ടാണ് മോഹനന് ആക്രമണത്തിന് ഇരയാകേണ്ടി വന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. രക്തസാക്ഷിക്കുള്ള എല്ലാ ആദരവോടും കൂടിയുള്ള സംസ്കാരച്ചടങ്ങ് നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തിൽ പരുക്കേറ്റ് 13 വർഷമായി കിടപ്പിലായ സിപിഎം പ്രവർത്തകൻ അരിയിൽ വള്ളേരി മോഹനൻ (60) ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. മോഹനന്റെ മൃതദേഹം കാണാനെത്തിയ ശേഷം സംസാരിക്കുകയായിരന്നു എം.വി.ഗോവിന്ദൻ.
ധീരനായ പോരാളിയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈ മേഖലയിലെ നേതാവുമായിരുന്നു മോഹനനെന്നും ഗോവിന്ദൻ അനുസ്മരിച്ചു.
സ്വന്തം വീട്ടിൽ നിന്ന് പകൽ വെളിച്ചത്തിൽ പിടിച്ചുകൊണ്ടുപോയി മൃഗീയമായി ആക്രമിച്ച് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിലാണ് മോഹനനെ കണ്ടത്. 13 വർഷക്കാലം ദുരന്തപൂർണമായ ജീവിതമാണ് മോഹനനുണ്ടായത്.
ആശുപത്രിയും ചികിത്സയും വീടുമായി 13 വർഷക്കാലം പിന്നിട്ടശേഷമാണ് നമ്മെ വിട്ടുപിരിഞ്ഞതെന്നും ഗോവിന്ദൻ പറഞ്ഞു.
ലീഗ് അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി 13 വർഷക്കാലം മോഹനൻ ജീവിച്ചുവെന്ന് പി. ജയരാജൻ അനുസ്മരിച്ചു. മോഹനനെ ലീഗ് അക്രമികൾ തുണ്ടം തുണ്ടമാക്കി വെട്ടിനുറുക്കി കുറ്റിക്കാടിനടുത്ത് ഉപേക്ഷിക്കുകയായിരുന്നു.
വർഗീയ രാഷ്ട്രീയത്തിനെതിെര ഉറച്ച നിലപാടുള്ള തൊഴിലാളിയായിരുന്നു മോഹനൻ. നിർഭയം രാഷ്ട്രീയ പ്രവർത്തനം നടത്താൻ അദ്ദേഹം തയാറായെന്നും പി.
ജയരാജൻ പറഞ്ഞു.
സിപിഎം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു: മുസ്ലിം ലീഗ്
മോഹനന്റെ മരണത്തിൽ മുസ്ലിം ലീഗിനെ പഴിചാരി സിപിഎം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് ലീഗ് ജില്ലാ നേതൃത്വം. പ്രവർത്തകരിൽ വൈകാരികതയുണ്ടാക്കി അക്രമം നടത്താനാണ് സിപിഎം നീക്കമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരിം ചേലേരിയും ജനറൽ സെക്രട്ടറി കെ.ടി.
സഹദുല്ലയും ആരോപിച്ചു. മോഹനന്റെ മരണം മുസ്ലിം ലീഗിന്റെ അക്രമം കാരണമാണെന്ന് വരുത്തി തീർക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ശ്രമിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മോഹനന്റെ മരണം സിപിഎം ഉപയോഗപ്പെടുത്തുകയാണ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അക്രമത്തിനാണ് സിപിഎം കോപ്പ് കൂട്ടുന്നത്.
യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൽ ഷുക്കൂറിന്റെ കൊലപാതകത്തിന് പിന്നാലെ പലയിടത്തും അക്രമം ഉണ്ടായിട്ടുണ്ട് എന്നത് ശരിയാണ്.
സ്വാഭാവിക വൈകാരിക പ്രകടനം മാത്രമായിരുന്നു അത്. എന്നാൽ ഈ അക്രമത്തിന്റെ ഫലമായാണ് മോഹനൻ ഇപ്പോൾ മരിച്ചത് എന്ന് പറയാനാകില്ല. മോഹനനു അടുത്തിടെ കടന്നൽ കുത്തേറ്റതായും അദ്ദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് എകെജി ആശുപത്രിയിലും ചികിത്സയിലായിരുന്നു എന്നും കേട്ടിട്ടുണ്ട്.
അതിനാൽ തന്നെ അദ്ദേഹത്തിന്റെ മരണത്തിന്റെ കാരണം കണ്ടെത്തണമെന്നും ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]