
2024 മോളിവുഡിന് സുവർണകാലഘട്ടമാണ് സമ്മാനിച്ചതെങ്കിൽ തിമിഴ് ഇൻസ്ട്രിയെ സംബന്ധിച്ച് ഹിറ്റുകൾ വളരെ കുറവായിരുന്നു. ഇതുവരെ റിലീസ് ചെയ്ത തമിഴ് സിനിമകളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ. റി റിലീസുകളുമായി മുന്നോട്ട് പോയ ഇന്റസ്ട്രിയിൽ ആദ്യം മികച്ച കളക്ഷൻ നേടിയ സിനിമ അരൺമനൈ 4 ആയിരുന്നു. പിന്നീട് ഇറങ്ങിയ മഹാരാജ ഹിറ്റ് ലിസ്റ്റിൽ എഴുതിച്ചേർക്കപ്പെട്ടു. ഏറെ പ്രതീക്ഷയോടെ എത്തിയ ഇന്ത്യൻ 2 ആകട്ടെ നെഗറ്റീവ് റിവ്യുകളിൽ വീണു. ഇനിയും നിരവധി സിനിമകളാണ് തമിഴകത്തു നിന്നും റിലീസിന് ഒരുങ്ങുന്നത്.
ഈ അവസരത്തിൽ 2024ൽ ഇതുവരെ റിലീസ് ചെയ്ത സിനിമകളുടെ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം നെഗറ്റീവ് റിവ്യു ലഭിച്ച ഇന്ത്യൻ 2 ആണ് ഒന്നാം സ്ഥാനത്ത്. 157 കോടിയാണ് ചിത്രത്തിന്റെ ഫൈനൽ ബോക്സ് ഓഫീസ് കളക്ഷൻ. കമൽഹാസൻ നായകനായി എത്തിയ ചിത്രം ഷങ്കറിന്റെ സൂപ്പർ ഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമാണ്.
ടോപ് 10 ലിസ്റ്റിൽ രണ്ടാം സ്ഥാനം ധനുഷിന്റെ രായൻ ആണ്. 152 കോടിയിലേറെയാണ് ഇതുവരെ സിനിമ കളക്ട് ചെയ്തിരിക്കുന്നത്. ജൂലൈ 26ന് റിലീസ് ചെയ്ത ചിത്രം നിലവിൽ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച് മുന്നേറുന്ന രായൻ അഞ്ച് കോടി കൂടി നേടിയാൽ ഇന്ത്യൻ 2വിന്റെ കളക്ഷനെ മറികടക്കും. അങ്ങനെയെങ്കിൽ മികച്ച കളക്ഷൻ നേടിയ തമിഴ് സിനിമകളിൽ രായൻ ഒന്നാമത് എത്തും. എന്നാൽ വിക്രമിന്റെ തങ്കലാൻ ഇന്ന് റിലീസ് ചെയ്തിട്ടുണ്ട്. ആരെയൊക്കെ ഈ ചിത്രം മറികടക്കും എന്നത് കാത്തിരുന്ന തന്നെ അറിയേണ്ടിയിരിക്കുന്നു.
2024ലെ ടോപ് 10 തമിഴ് സിനിമകളുടെ ലിസ്റ്റ് ഇങ്ങനെ
ഇന്ത്യൻ 2 : 157 കോടി
രായൻ : 152 കോടി *
മഹാരാജ : 110 കോടി
അരൺമനൈ 4 : 101.5 കോടി
അയലാൻ : 83 കോടി
ക്യാപ്റ്റൻ മില്ലർ : 75.3 കോടി
ഗരുഡൻ : 60 കോടി
ഗില്ലി 4K : 35 കോടി
ലാൽ സലാം : 35 കോടി
സ്റ്റാർ : 27 കോടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]