

ഈച്ചയെ പോലും സൂഷ്മമായി നിരീക്ഷിക്കുന്ന സീക്രട്ട് സർവീസ് ഏജൻസിക്ക് എന്തുകൊണ്ട് 20കാരനായ അക്രമിയെ കണ്ടെത്താനായില്ല, ഡൊണാള്‍ഡ് ട്രംപിന് വെടിയുതിർത്ത 20കാരന്റെ മനോഭാവം ആശ്ചര്യപ്പെടുത്തുന്നുവെന്ന് അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ, യു.എസ് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരുടെ സുരക്ഷാ വലയം മറികടന്നുള്ള അക്രമം വൻ സുരക്ഷാവീഴ്ച; അക്രമത്തിൽ മറുപടി പറയേണ്ടത് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരെന്നും എഫ്.ബി.ഐ
വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന് വെടിയുതിർത്ത അക്രമിയുടെ മനോഭാവം ആശ്ചര്യപ്പെടുത്തുന്നതാണെന്ന് അന്വേഷണ ഏജൻസിയായ ഫെഡറല്‍ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ). അക്രമിക്ക് ഒന്നിലധികം തവണ വെടിയുതിർക്കാൻ കഴിഞ്ഞത് അത്ഭുതപ്പെട്ടുത്തുന്നുവെന്നും ഇൻവെസ്റ്റിഗേഷൻ സംഘം പറഞ്ഞു.
യു.എസ് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരുടെ സുരക്ഷാ വലയം മറികടന്നാണ് ട്രംപിന് നേരെ 20കാരൻ വെടിയുതിർത്തത്.
ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ സീക്രട്ട് സർവീസിന്റെ കാര്യക്ഷമതയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് എഫ്.ബി.ഐയും പെൻസില്‍വേനിയ പോലീസും ഒഴിഞ്ഞുമാറി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സംഭവത്തിന്റെ വിശദാംശങ്ങള്‍ അന്വേഷണത്തില്‍ പുറത്തുവരുമെന്ന് എഫ്.ബി.ഐ പ്രതികരിച്ചു. സംഭവത്തില്‍ സീക്രട്ട് സർവീസാണ് ഉത്തരം പറയേണ്ടതെന്ന് എഫ്.ബി.ഐയുടെ പിറ്റ്സ്ബർഗ് ഫീല്‍ഡ് ഓഫീസ് ഇൻചാർജ് കെവിൻ കോജെക് പ്രതികരിച്ചു.
അന്വേഷണം നടത്തുമെന്നും വീഴ്ചയില്‍ വിശദീകരണം നല്കാൻ സീക്രട്ട് സർവീസിനോട് പറഞ്ഞതായും ജനപ്രതിനിധി സഭാ മേല്‍നോട്ട സമിതിയും വ്യക്തമാക്കി. ട്രംപിന് സമീപത്തുണ്ടായിരുന്ന സീക്രട്ട് സർവീസ് സ്നൈപ്പർമാരാണ് അക്രമിയെ വെടിവച്ചു കൊലപ്പെടുത്തിയത്. ട്രംപില്‍ നിന്ന് 130 മീറ്റർ അകലെയുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് അക്രമി വെടിവെച്ചത്.
ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന് കീഴിലുള്ള ഫെഡറല്‍ നിയമ നിർവഹണ ഏജൻസിയാണ് യു.എസ് സീക്രട്ട് സർവീസ്. രാജ്യത്തെ രാഷ്ട്രീയ നേതാക്കള്‍, അവരുടെ കുടുംബം, സന്ദർശനത്തിനെത്തുന്ന വിദേശ നേതാക്കള്‍ എന്നിവരുടെ സുരക്ഷാ ചുമതല വഹിക്കുന്നവരാണ്.
1865ല്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണ് ആണ് ഏജൻസിക്ക് രൂപം നല്‍കിയത്. 1901 മുതല്‍ യു.എസ് പ്രസിഡന്റുമാരെയും മുൻ പ്രസിഡന്റുമാരെയും പ്രസിഡൻഷ്യല്‍ സ്ഥാനാർത്ഥികളെയും സംരക്ഷിക്കുന്നു.
ഈച്ചയെ പോലും സൂഷ്മമായി നിരീക്ഷിക്കുന്ന സീക്രട്ട് സർവീസ് ഏജൻസിക്ക് എന്തുകൊണ്ട് 20കാരനായ അക്രമിയെ കണ്ടെത്താനായില്ല. ചോദ്യങ്ങള്‍ ശക്തമാകുന്നതിനിടെ ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍ ഗുരുതര സുരക്ഷാ വീഴ്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
തോമസ് ക്രൂക്ക്സ് തോക്കുമായി കെട്ടിടത്തിന്റെ മുകളിലേക്ക് കയറുന്നത് കണ്ടതായി ദൃക്സാക്ഷി വിദേശ മാധ്യമത്തോട് വെളിപ്പെടുത്തി. അക്രമിയെ കാണിച്ചുക്കൊടുക്കാൻ ശ്രമിച്ചിട്ടും പോലീസിന്റെയും സീക്രട്ട് സർവീസിന്റെയും ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായില്ലെന്നും മിനിറ്റുകള്‍ക്കുള്ളില്‍ വെടിവയ്പുണ്ടായെന്നും ഇയാള്‍ പറയുന്നു. ട്രംപിന്റെ വേദിയുടെ വളരെ അടുത്തായിരുന്നു അക്രമി എന്ന് തെളിയിക്കുന്ന വീഡിയോകളും ഉപഗ്രഹ ദൃശ്യങ്ങളും പുറത്തുവന്നു.
വധിക്കാൻ ശ്രമിച്ച തോമസ് മാത്യു ക്രൂക്ക്സിന്റെ (20) കാറിലും വീട്ടിലും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. പെൻസില്‍വേനിയയില്‍ ട്രംപിന്റെ തെരഞ്ഞെടുപ്പ് യോഗം നടന്ന വേദിക്ക് സമീപത്താണ് ഇയാളുടെ കാർ കണ്ടെത്തിയത്. സ്വദേശമായ പെൻസില്‍വേനിയയിലെ ബെഥേല്‍ പാർക്കിലെ ഒരു നഴ്സിംഗ് ഹോമില്‍ സഹായി ആയിരുന്നു ഇയാളെന്ന് പോലീസ് പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]