
കെനിയയിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങള് നാട്ടിലെത്തിച്ചു; ബന്ധുക്കൾക്ക് കൈമാറി
കൊച്ചി ∙ കെനിയയിൽ വാഹനാപകടത്തിൽ മരിച്ച 5 മലയാളികളുടെ മൃതദേഹങ്ങളും കൊച്ചിയിലെത്തിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് യെലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ് അനുവദിച്ചതോടെയാണു മൃതദേഹങ്ങൾ എത്തിക്കുന്നതിലെ തടസ്സം നീങ്ങിയത്.
മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകൾ റൂഹി മെഹ്റിൻ ( ഒന്നര വയസ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗ്സ് (7) എന്നിവരുടെ മൃതദേഹങ്ങളാണ് ഖത്തർ എയർവേയ്സ് വിമാനത്തിൽ കൊണ്ടുവന്നത്. മൃതദേഹങ്ങൾ സംസ്ഥാന സർക്കാരിനായി മന്ത്രി പി.രാജീവ് ഏറ്റുവാങ്ങി.
ആദരാഞ്ജലികൾ അർപ്പിച്ചശേഷം ബന്ധുക്കൾക്കു കൈമാറി.
മൃതദേഹങ്ങൾക്കും ഒപ്പമുള്ള ബന്ധുക്കൾക്കും ഇന്ത്യയിലേക്കു പ്രവേശിക്കുന്നതിന് യെലോ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന ആരോഗ്യപരമായ മുൻകരുതൽ നിബന്ധനയിലാണു മുഖ്യമന്ത്രിയുടെ ഇടപെടലിൽ കേന്ദ്ര സർക്കാർ പ്രത്യേക ഇളവ് അനുവദിച്ചത്. സർട്ടിഫിക്കറ്റ് അനിവാര്യമാണെന്നു ട്രാവൽ ഏജൻസി അധികൃതർ വ്യക്തമാക്കിയപ്പോഴാണു മുഖ്യമന്ത്രി ഇടപെട്ടത്.
മൂവാറ്റുപുഴ സ്വദേശി ജസ്ന, മകൾ റൂഹി മെഹ്റിൻ എന്നിവരുടെ മൃതദേഹങ്ങൾ പേഴയ്ക്കാപ്പിള്ളി സെൻട്രൽ ജുമാ മസ്ജിദിൽ കബറടക്കും. ഗീത ഷോജി ഐസക്കിന്റെ മൃതദേഹം 17നു രാവിലെ 10നു കൊച്ചി പാലാരിവട്ടം ഷാരോൺ മാർത്തോമ്മാ പള്ളിയിൽ സംസ്കരിക്കും.
മാവേലിക്കര സ്വദേശിയായ ഗീത പാലാരിവട്ടം ഷാരോൺ മാർത്തോമ്മാ ഇടവകാംഗമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]