ട്രംപുമായി ഫോണിൽ സംസാരിച്ച് പുട്ടിൻ; ഇറാനെ ആക്രമിച്ച ഇസ്രയേൽ നടപടിയെ അപലപിച്ച് പുട്ടിൻ
മോസ്കോ ∙ ഇസ്രയേൽ – ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഫോണിൽ സംസാരിച്ചു. സംഭാഷണം അൻപതു മിനിറ്റ് നീണ്ടു.
ഇറാനെ ആക്രമിച്ച ഇസ്രയേൽ നടപടിയെ അപലപിച്ച പുട്ടിൻ, സംഘർഷം വ്യാപിച്ചാലുള്ള അപകടത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. സംഘർഷം വ്യാപിച്ചാൽ പശ്ചിമേഷ്യയിൽ പ്രവചനാതീതമായ അനന്തരഫലങ്ങൾ ഉണ്ടാകുമെന്നും പുട്ടിൻ പറഞ്ഞു.
Also Read
പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ആശങ്കാജനകമാണെന്ന് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച ചർച്ച പുനരാരംഭിക്കാനുള്ള സാധ്യത ഇരുനേതാക്കളും തള്ളിക്കളഞ്ഞില്ല.
യുക്രെയ്ൻ – റഷ്യ സംഘർഷം അതിവേഗം അവസാനിപ്പിക്കണമെന്ന തന്റെ താൽപര്യം ഡോണൾഡ് ട്രംപ് ആവർത്തിച്ചു. യുക്രെയ്നുമായി ചർച്ച 22നു ശേഷം തുടരാൻ തയാറാണെന്ന് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു.
ഡോണൾഡ് ട്രംപിന് വ്ലാഡിമിർ പുട്ടിൻ ജന്മദിനാശംസയും നേർന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

