

കെട്ടിട നിര്‍മ്മാണത്തിന് ആദ്യ പിരിവ്; അതു കഴിഞ്ഞപ്പോള്‍ രണ്ടരലക്ഷം വീതം നല്‍കണമെന്ന് സമ്മര്‍ദ്ദം; മുഖ്യമന്ത്രിയുടേയും ടൂറിസം മന്ത്രിയുടേയും പേരിലും പിരിവ്; ഏപ്രില്‍ 12ന് നല്കിയ പരാതിയിലുള്ളത് ഗുരുതര ആരോപണം; നിവേദനത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; ആരോപണം സർക്കാരിനും തലവേദന….!
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേരില്‍ ബാറുടമാ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷൻ പകല്‍ക്കൊള്ള നടത്തുകയാണെന്ന ആരോപണം സർക്കാരിനും തലവേദന.
പിരിവുകാരണം ഗതികെട്ട് മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തിലാണ് ഈ പരാതിയുള്ളത്. മുഖ്യമന്ത്രിയുടെയും എക്സൈസ്, ടൂറിസം മന്ത്രിമാരുടെയും പേരില്‍ പിരിവ് നടത്തുന്നുണ്ട്. ഏപ്രില്‍ 12-നാണ് സംഘടനയിലെ ഒരുവിഭാഗം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. ഈ പരാതിയില്‍ അന്വേഷണം ഇതുവരെ എങ്ങുമെത്തിയിട്ടില്ല.
ഭരണനേതൃത്വത്തിനാണെന്ന് പറഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രാദേശികമായി നല്കിയ സംഭാവനകള്‍ നല്‍കിയിരുന്നു. ഇതിനുപുറമേ പാർട്ടിക്കെന്നുപറഞ്ഞ് ഓരോ ലക്ഷം രൂപ വാങ്ങി. കെട്ടിടനിർമ്മാണത്തിനായും ഓരോ ലക്ഷംവീതം പിരിച്ചു. ഇത് കഴിഞ്ഞാണ് പാർലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി ഓരോ ബാറുകാരും രണ്ടരലക്ഷം രൂപവീതം നല്‍കണമെന്ന് സമ്മർദം ചെലുത്തുന്നതെന്ന് പരാതിയില്‍ പറയുന്നു.
ഈ പരാതിയില്‍ അന്വേഷണം എങ്ങും എത്തിയിട്ടില്ല. ഇത് ശരിവെക്കുംവിധമാണ് പിന്നീട് മെയ് 23-ന് സംഘടനയുടെ സമ്മേളനം കഴിഞ്ഞിറങ്ങിയ ശബ്ദരേഖ.
സംസ്ഥാന വൈസ് പ്രസിഡന്റ് അംഗങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ അംഗങ്ങള്‍ ഓരോരുത്തരും രണ്ടരലക്ഷം രൂപവീതം നല്‍കണമെന്ന് നിർബന്ധിച്ചു. മദ്യനയത്തില്‍ ഇളവുലഭിക്കാൻ ചെയ്യേണ്ടത് ചെയ്യണമെന്നും അത് നല്‍കുകയേ നിവൃത്തിയുള്ളൂവെന്നും ശബ്ദരേഖയില്‍ വ്യക്തമാണ്. ഇതെല്ലാം ശരിവയ്ക്കുന്ന മുൻ പരാതിയില്‍ അന്വേഷണം നടത്തിയാല്‍ ബാർ മുതലാളിമാരുടെ സംഘടന പ്രതിസന്ധിയിലാകും. ഈ സംഘടനയിലെ പലരും സിപിഎം അനുഭാവികളുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]