

കോട്ടയത്ത് എംസി റോഡില്‍ കുറിച്ചി മന്ദിരം കവലയില്‍ നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി ; ഒരു സ്ത്രീ ഉൾപ്പെടെ നിരവധി പേര്‍ക്ക് പരിക്ക് ; അപകടത്തില്‍ ഒരാളുടെ നില ഗുരുതരം
സ്വന്തം ലേഖകൻ
കോട്ടയം: എം.സി റോഡില്‍ കുറിച്ചി മന്ദിരം കവലയില്‍ നിയന്ത്രണം നഷ്ടമായി പാഞ്ഞെത്തിയ കാര്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി ബസ് കാത്തു നിന്ന നിരവധി പേര്‍ക്ക് പരുക്ക്.
ഇന്ന് വൈകിട്ട് ആറുമണിയോടെ ജോലി കഴിഞ്ഞു വീട്ടീലേക്ക് മടങ്ങാന്‍ ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനിന്നവരുടെ ഇടയിലേക്കാണു നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറിയാണ് അപകടം ഉണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അപകടത്തില്‍ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. കുറിച്ചി സര്‍വീസ് സഹകരണ ബാങ്കിന്റെ മന്ദിരം കവല ബ്രാഞ്ച് മാനേജര്‍ ബിനു വി. നായര്‍ക്കാണ് അപകടത്തില്‍ ഗുരുതര പരുക്കേറ്റത്
പാറമ്പുഴ മൂലയ്ക്കൽ വിനു വി നായർ,
എസ് പുരം സ്വദേശികളായ വടക്കേപ്പറമ്പ് വി എസ് സനീഷ്, പ്ളാകടവിൽ അജു
ചിങ്ങവനം പുതുവേൽ പുഷ്പവല്ലി, കുറിച്ചി ഔട്ട് പോസ്റ്റിനുസമീപം രാജി, ചിലമ്പത്ത് വീട്ടിൽ ഷിബു ജോസഫ് എന്നിവർക്കാ പരിക്കേറ്റത്.
അപകടത്തില്‍ പരുക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതര പരുക്കേറ്റ ബിനു വി. നായരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എറണാകുളം സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]