

സ്വന്തം തൊഴിലാളികള്‍ അല്ലാതിരുന്നിട്ടുപോലും മരിച്ച മലയാളികളുടെ കുടുംബത്തിന് എംഎ യൂസഫലിയും രവി പിള്ളയും നൽകുന്നത് 5 ലക്ഷം രൂപ വീതം ; 4,000 കോടി ആസ്തിയുള്ള ഉടമസ്ഥനായ കെ ജി എബ്രഹാം നല്‍കുന്നത് 8 ലക്ഷം രൂപ മാത്രം, ഒരു കോടി രൂപയെങ്കിലും ആ കുടുംബങ്ങള്‍ക്ക് നല്‍കണം ; 8 ലക്ഷം രൂപ മാത്രം നല്‍കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം
സ്വന്തം ലേഖകൻ
കൊച്ചി: കുവൈറ്റിലുണ്ടായ തീപിടുത്തത്തില്‍ 24 മലയാളികള്‍ക്കാണ് ജീവന് നഷ്ടമായത്. ആകെ 50 പേരും മരിച്ചു. കുവൈറ്റിലെ ഏറ്റവും വലിയ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പായ എന്‍ബിടിസിയിലെ തൊഴിലാളികളാണ് എല്ലാവരും. നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി ജീവനക്കാരെ കൂട്ടത്തോടെ ലേബര്‍ ക്യാമ്പില്‍ താമസിപ്പിച്ചത് അപകട വ്യാപ്തി ഇരട്ടിയാക്കി.
കുടുംബത്തിന് അന്നംതേടി പ്രവാസികളായ മലയാളികളാണ് ജീവനറ്റ് തിരിച്ചുവന്നത്. കമ്പനിയുടെ തികഞ്ഞ അനാസ്ഥ കുടുംബങ്ങളെ അനാഥമാക്കി. ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കുന്നതില്‍ സഹസ്രകോടികളുടെ ആസ്തിയുള്ള കമ്പനി തീര്‍ത്തും പരാജയമായി. കുവൈറ്റ് സര്‍ക്കാര്‍ ഇതിനകം തന്നെ അന്വേഷണം പ്രഖ്യാപിച്ച് മുനിസിപ്പാലിറ്റി ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തുകഴിഞ്ഞു. എന്നാല്‍, ഇതുകൊണ്ട് കുടുംബങ്ങളുടെ നഷ്ടം നികത്താനാകില്ല.
പത്തനംതിട്ട സ്വദേശിയായ കെജിഎ എന്നറിയപ്പെടുന്ന കെ ജി എബ്രഹാമാണ് എന്‍ബിടിസിയുടെ ഉടമസ്ഥന്. 4,000 കോടിയിലധികമാണ് ഇദ്ദേഹത്തിന്റെ ആസ്തിയെന്ന് പറയപ്പെടുന്നു. ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും വമ്പന്‍ പ്രൊജക്റ്റുകള്‍ ഏറ്റെടുത്തു നടത്തുന്നു. എഞ്ചിനീയറിംഗ്, നിര്‍മ്മാണം, കരാര്‍, വിദ്യാഭ്യാസ മേഖലയ്ക്ക് പുറമെ മാര്‍ക്കറ്റിംഗ് രംഗത്തുകൂടി അദ്ദേഹത്തിന്റെ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമാ മേഖലയിലും ഗ്രൂപ്പ് സജീവമാണ്.
ഇത്തരമൊരു കോര്‍പ്പറേറ്റ് കമ്പനി തങ്ങളുടെ കമ്പനിയിലെ ജീവനക്കാര്‍ക്ക് സംഭവിച്ച അപകടത്തില്‍ നല്‍കുന്നത് വെറും 8 ലക്ഷം രൂപ മാത്രമാണെന്നത് ഞെട്ടിക്കുന്നതാണ്. കുറഞ്ഞത് ഒരു കോടി രൂപയെങ്കിലും ഓരോ കുടുംബത്തിനും നഷ്ടപരിഹാരമായി നല്കാന് കമ്പനി തയ്യാറാകണം. ഈ കുടുംബങ്ങള്‍ക്ക് നഷ്ടമായത് ഇനിയൊരിക്കലും തിരിച്ചുകിട്ടില്ലെങ്കിലും സാമ്പത്തികമായി അവര്‍ ബുദ്ധിമുട്ടില്ലെന്ന് ഉറപ്പാക്കേണ്ടത് കെ ജി എബ്രഹാമെന്ന ഉടമസ്ഥനാണ്.
8 ലക്ഷം രൂപയെന്നത് ഏകദേശം 3,000 കുവൈറ്റ് ദിനാര്‍ മാത്രമാണ്. അതായത് കമ്പനിയിലെ ഒരു സീനിയര്‍ ഉദ്യോഗസ്ഥന് ലഭിക്കുന്ന ഒരു മാസത്തെ ശമ്പളം. തൊഴിലാളികള്‍ക്ക് മറ്റ് ആനുകൂല്യം നല്‍കുമെന്ന് കമ്പനി പറയുന്നുണ്ട്. എന്നാല്‍, അത് എത്രയാണെന്ന് പറയാത്തത് ദുരൂഹമാണ്. 20,000 കുവൈറ്റ് ദിനാര്‍ എങ്കിലും ഇന്‍ഷൂറന്‍സായി കിട്ടേണ്ടതാണ്. ഇത്രയും തുക തൊഴിലാളികള്‍ക്ക് കിട്ടുമെന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.
ഓരോ വര്‍ഷവും സംസ്ഥാനത്തെ മാധ്യമങ്ങള്‍ക്ക് കോടികള്‍ പരസ്യഇനത്തില്‍ നല്കുന്ന സ്ഥാപനമാണ് എന്‍ബിടിസി. ഇത്രയും വലിയൊരു ദുരന്തമുണ്ടായിട്ടും മുതലാളിയേയോ കമ്ബനിയേയോ കുറ്റപ്പെടുത്തി ഒരു വാര്‍ത്തപോലും പുറത്തുവരില്ല. ഇതിന്റെ നഷ്ടമുണ്ടാകുന്നതാകട്ടെ ജീവന് നഷ്ടമായ പ്രവാസിയുടെ കുടുംബത്തിനും. അതുകൊണ്ടുതന്നെ, നഷ്ടപരിഹാരത്തുക കുടുംബങ്ങള്‍ക്ക് വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടതാണ്.
കെജി എബ്രഹാം കേവലം 8 ലക്ഷം രൂപ മാത്രം നല്‍കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. സ്വന്തം തൊഴിലാളികള്‍ അല്ലാതിരുന്നിട്ടുപോലും 5 ലക്ഷം രൂപ വീതം ഓരോ കുടുംബങ്ങള്‍ക്കും നല്കാന് എംഎ യൂസഫലിയും രവി പിള്ളയും തയ്യാറായി. എന്നാല്‍, കെജി എബ്രഹാം നല്ലൊരു തുക നഷ്ടപരിഹാരമായി നല്കാന് മടിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]