കോഴിക്കോട് കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച കേസിൽ പ്രതി ഒരു വർഷത്തിന് ശേഷം പിടിയിലായി. മലപ്പുറം തിരൂരങ്ങാടി എരഞ്ഞിക്കൽ വീട്ടിൽ സഹദ് (30) ആണ് പോലീസിന്റെ പിടിയിലായത്.
2025 മേയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. കുന്ദമംഗലം മുട്ടാഞ്ചേരി സ്വദേശി ഷുക്കൂറിന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടർ പടനിലം ദീനാർ ഹോട്ടലിന് മുൻവശത്ത് നിർത്തിയിട്ടിരുന്ന സ്ഥലത്ത് നിന്നാണ് പ്രതി മോഷ്ടിച്ചത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ, ഒരു വർഷത്തിന് ശേഷം ഈ മാസം 14-ന് പുലർച്ചെ തിരൂരങ്ങാടിയിൽ വെച്ച് നൈറ്റ് പെട്രോളിംഗിനിടെ പോലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

