
ടൊവിനോയുടെതായി ഏറ്റവും പുതിയതായി എത്തുന്ന നരിവേട്ട മുത്തങ്ങ സമരത്തെ മാത്രമല്ല പറയുന്നതെന്നും, നമുക്ക് ചുറ്റുമുള്ള രാഷ്ട്രീയ ചുറ്റുപാടുകളെ നീതി പൂർവ്വമായി സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നരിവേട്ടയുടെ സംവിധായകൻ അനുരാജ് മനോഹർ.മെയ് 23ന് റീലിസിനോടനുബന്ധിച്ച് നരിവേട്ടയുടെ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടു സംസാരിക്കുകയായിരുന്നു.
സിനിമയുടെ പ്രഖ്യാപനം മുതൽ 2003ൽ നടന്ന മുത്തങ്ങ സമരം പ്രതിപാദിച്ചുകൊണ്ടാണോ നരിവേട്ട എന്ന ചോദ്യം ഉയർന്നു വന്നിരുന്നു. കഴിഞ്ഞിടയ്ക്ക് റീലിസിന് എത്തിയ ട്രെയിലറിലും അതിനെ സൂചിപ്പിക്കുന്ന എലെമെന്റ്സ് കണ്ടതോടെ സിനിമയെ കുറിച്ച് അറിയാനുള്ള ആകാംഷ പ്രേക്ഷകരിൽ കൂടി വന്നിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിലെ നായകനായി എത്തുന്ന ടൊവിനോ തോമസ് ,സംവിധായകൻ അനുരാജ് മനോഹർ തുടങ്ങിയ അണിയറപ്രവർത്തകർ മാധ്യമങ്ങളെ കണ്ടപ്പോൾ, ഇത് മുത്തങ്ങ സംഭവം മാത്രമല്ലെന്നും, പിന്നെ ഇത് സംഭവിച്ച കാര്യങ്ങൾ അതേപടി പകർത്തുന്ന ഡോക്യൂമെന്ററി രൂപമല്ലെന്നും എന്നാൽ ഇതിൽ ചില രഷ്ട്രീയ സാഹചര്യം സംസാരിക്കുന്നുണ്ട് അത് റീലിസിന് ശേഷം പ്രേക്ഷകർ പറയട്ടെ,മുത്തങ്ങ സമരമായാലും ചെങ്ങര സമരം ആയാലും പൂയംകുട്ടി മുതലുള്ള സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെ നീതിപൂര്‍വമായാണ് സമീപിച്ചിരിക്കുന്നതെന്നും അതില്‍ നിന്നും പ്രത്യേകിച്ച് ഒരു സംഭവത്തെ മാത്രമല്ല പറയുന്നതെന്നും സംവിധായകന് പറഞ്ഞു.
ആറു വർഷങ്ങൾക്ക് മുൻപ് അനുരാജ് സംവിധാനം ചെയ്ത ആദ്യ സിനിമ ഇഷ്ക് പൊളിറ്റിക്കലി ശ്രദ്ധിക്കപ്പെട്ട ഒരു സിനിമയായിരുന്നു.ടൊവിനോയുടെ കരിയറിലും വർഗീസ് ആന്റണി എന്ന പോലീസ് വേഷം ബ്രേക്ക് നൽകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകരും.ടൊവിനോയ്ക്ക് പുറമെ തമിഴ് നടനും സംവിധായകനുമായ ചേരൻ സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട് നരിവേട്ടയിൽ എന്ന പ്രത്യേകതയുണ്ട്. മലയാളത്തിൽ ഒരുപാട് ആരാധകരുള്ള ചേരൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാര്‍, പ്രിയംവദ കൃഷ്ണന് എന്നിവരും പ്രധാന വേഷങ്ങളിലെത്തും. കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് അബിൻ ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]