
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ തുടങ്ങിയ കടുത്ത നിലപാട് ഇന്ത്യ തുടരുന്നു. ഏറ്റവും ഒടുവിലായി ഇ – കൊമേഴ്സ് കമ്പനികൾക്കാണ് ഇത് സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ അറിയിപ്പ് എത്തിയത്.
പാക് പതാകകൾ വിൽക്കരുതെന്ന് ഇ – കൊമേഴ്സ് വെബ്സൈറ്റുകൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. ഓൺലൈൻ സൈറ്റുകൾ വഴി രാജ്യത്ത് പാക് പതാകകളുടെ വിൽപന പാടില്ലെന്ന കർശന നിർദേശമാണ് കേന്ദ്രം നൽകിയിരിക്കുന്നത്.
നിലവിൽ വിൽപനയ്ക്ക് വച്ച പാക് പതാകയുടെ ചിത്രമുള്ള എല്ലാ വസ്തുക്കളും പ്ലാറ്റ്ഫോമിൽ നിന്ന് പിൻവലിക്കാനും നിർദേശിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]