
ദില്ലി: ഐപിഎല്‍ പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാന് റോയല്‍സ്. ഇന്ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, ഡല്‍ഹി കാപിറ്റല്‍സിനെതിരെ പരാജയപ്പെട്ടതോടെയാണ് രാജസ്ഥാന് പ്ലേ ഓഫ് സ്ഥാനം ഉറപ്പായത്. രാജസ്ഥാന് 12 മത്സരങ്ങളില്‍ 16 പോയിന്റുമായി നിലവലില് രണ്ടാം സ്ഥാനത്താണ്. ആദ്യ നാലിന് പുറത്തുള്ള ഒരു ടീമിനും ഇനി 16 പോയിന്റിലെത്താന്‍ സാധിക്കില്ല. മൂന്നാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സിന് 14 പോയിന്റുണ്ട്. ബാക്കിയുള്ളത് ഒരു മത്സരവും. നാലാം സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിന് രണ്ട് മത്സരം ശേഷിക്കെ 14 പോയിന്റാണുള്ളത്.
14 മത്സരങ്ങളും പൂര്‍ത്തിയാക്കിയ ഡല്‍ഹി ഇത്രയും തന്നെ പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ഒരു മത്സരം ശേഷിക്കെ ആര്‍സിബി 12 പോയിന്റുമായി ആറാം സ്ഥാനത്തായി. 13 മത്സരം പൂര്‍ത്തിയാക്കിയ ലഖ്നൗവിന്റെ അക്കൗണ്ടില്‍ 12 പോയിന്റ് മാത്രമാണുള്ളത്. കുറഞ്ഞ നെറ്റ് റണ്‍റേറ്റ് പരിശോധിക്കുമ്പോള്‍ ലഖ്നൗവും ഡല്‍ഹിയും പുറത്തായെന്ന് അനൗദ്യോഗികമായി പറയാം. -0.377 നെറ്റ് റണ്‍റേറ്റാണ് ഡല്‍ഹിക്ക്. ലഖ്നൗവിന് -0.787. ലഖ്നൗവിന്റെ അവസാന മത്സരം മുംബൈ ഇന്ത്യന്‍സിനെതിരെയാണ്. ഇതോടെ ആര്‍സിബി – ചെന്നൈ മത്സരം ഇരുവര്‍ക്കും നിര്‍ണായകമായി.
ലഖ്നൗവിനെതിരെ 19 റണ്‍സിനായിരുന്നു ഡല്‍ഹിയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 208 ണ്‍സാണ് നേടിയത്. അഭിഷേഖ് പോറല്‍ (33 പന്തില്‍ 58), ട്രിസ്റ്റണ്‍ സ്റ്റബ്സ് (25 പന്തില്‍ 57) എന്നിവരുടെ ഇന്നിംഗ്സാണ് അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഡല്‍ഹിയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഷായ് ഹോപ്പ് (27 പന്തില്‍ 38), റിഷഭ് പന്ത് (23 പന്തില്‍ 33) എന്നിവരുടെ ഇന്നിംഗ്സാണ് ഡല്‍ഹിയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്.
മറുപടി ബാറ്റിംഗില്‍ ലഖ്നൗവിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുക്കാനാണ് സാധിച്ചത്. നിക്കോളാസ് പുരാന് (27 പന്തില്‍ 61), അര്‍ഷദ് ഖാന് (33 പന്തില്‍ 58) പൊരുതിയെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല. ലഖ്നൗ മുന്‍നിര താരങ്ങളായ കെ എല്‍ രാഹുല്‍ (5), മാര്‍കസ് സ്റ്റോയിനിസ് (5), ദീപക് ഹൂഡ (0) എന്നിവര്‍ രണ്ടക്കം കാണാതെ മടങ്ങി. ക്വിന്റണ്‍ ഡി കോക്ക്് (12), ആയുഷ് ബദോനി (6), ക്രുനാല്‍ പാണ്ഡ്യ (18) എന്നിവര്‍ കൂടി പുറത്തായതോടെ ലഖ്നൗ തോല്‍വി സമ്മതിച്ചിരുന്നു. പുരാന്, അര്‍ഷദ് എന്നിവരുടെ ഇന്നിംഗ്സ് തോല്‍വിഭാരം കുറയ്ക്കാനാണ് സഹായിച്ചത്. യുധ്വീര് സിംഗ് ചരാഗ് (14), രവി ബിഷ്ണോയ് (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നവീന്‍ ഉല് ഹഖ് (2) അര്‍ഷദിനൊപ്പം പുറത്താവാതെ നിന്നു. ഇശാന്ത് ശര്‍മ ഡല്‍ഹിക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]