
തിരുവനന്തപുരം: മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളില്‍ ഒന്നാണ് രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്. 29കാരന് കീഴില്‍ വന്‍ കുതിപ്പാണ് രാജസ്ഥാന് ഐപിഎല്ലില്‍ നടത്തിയത്. 12 മത്സരങ്ങളില്‍ 16 പോയിന്റുള്ള രാജസ്ഥാന് പ്ലേ ഓഫിന് അടുത്താണ്. അടുത്ത മത്സരം ജയിക്കുന്നതോടെ പ്ലേ ഓഫ് ഉറപ്പാക്കും. ഇതുവരെ നാല് മത്സരങ്ങളില്‍ മാത്രമാണ് രാജസ്ഥാന് പരാജയപ്പെട്ടത്. നായകനെന്ന നിലയില്‍ അഭിപ്രായം നേടുമ്പോഴും ബാറ്ററെന്ന നിലയിലും താരം ഒട്ടും നിരാശപ്പെടുത്തുന്നില്ല.
ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്തുണ്ട് സഞ്ജു. 12 മത്സരങ്ങളില്‍ 486 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. 60.75 ശരാശരിയും 158.31 സ്ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. ഒരു സീസണിലും കാണിക്കാത്ത സ്ഥിരത ഇത്തവണ സഞ്ജു കാണിച്ചു. മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും സഞ്ജു ഇടം നേടിയത്. കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കെയാണ് സഞ്ജുവുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പാലക്കാട്, ഒറ്റപ്പാലം സ്വദേശിയായ സുജിത് വീടിന്റെ മേല്‍ക്കൂരയില്‍ ഒരുക്കിയ ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഉയരത്തില്‍ നിന്ന് നോക്കിയാല്‍ പോലും കാണാനാവുന്ന സഞ്ജുവിന്റെ വലിയ ചിത്രമാണ് സുജിത്ത് വരച്ചത്. അകമ്പടിയായി ‘ആവേശം’ സിനിമയുടെ പാട്ടും. പോസ്റ്റ് കാണാം…
ചിത്രമൊരുക്കുന്ന വീഡിയോ പങ്കുവെക്കുന്നതിനൊപ്പം സഞ്ജുവിനും രാജസ്ഥാന് റോയല്‍സിന്റെ ഔദ്യോഗിക അക്കൗണ്ടിനേയും ടാഗ് ചെയ്തിട്ടുണ്ട്. എന്തായാലും സംഭവം സഞ്ജുവിന്റെ ശ്രദ്ധയിലും പെട്ടു. അദ്ദേഹം കമന്റുമായെത്തി. ‘എട മോനെ… സുജിത്തേ…’ എന്ന കമന്റാണ് സഞ്ജു കുറിച്ചിട്ടത്. നിരവധി ആരാധകരാണ് സഞ്ജുവിന്റെ കമന്റിന് മറുപടിയുമായി എത്തിയത്. അതിലൊരാള്‍ പറഞ്ഞത്, രാജസ്ഥാന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യൂവെന്നാണ്. അധികം വൈകാതെ സംഭവം ഔദ്യോഗിക അക്കൗണ്ടില്‍ വരുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
Last Updated May 14, 2024, 7:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]