
‘എൽ നിനോ’ ഇല്ല, മികച്ച മൺസൂണിന് സാധ്യത; 105% വരെ മഴ അധികം ലഭിച്ചേക്കാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ ഒന്നര മാസത്തിനുള്ളിൽ തുടങ്ങേണ്ട ഈ വർഷത്തെ തെക്കു–പടിഞ്ഞാറൻ ശരാശരിയിലും അധികമായിരിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം. എൽ നിനോ ഇല്ലാത്തതിനാൽ മികച്ച മൺസൂണിന് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കേന്ദ്രം മേധാവി ഡോ. മൃത്തുഞ്ജയ മഹാപത്രയും ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ.എം. രവിചന്ദ്രനും പറഞ്ഞു. പതിവിലും മഴ കൂടിയിരിക്കാനുള്ള സാധ്യത 59 % വരെ ആണെന്ന് ഡോ.മഹാപത്ര പറഞ്ഞു. 105% വരെ മഴ അധികമായി ലഭിച്ചേക്കാം. 5% കുറയുകയോ കൂടുകയോ ചെയ്യാം.
തമിഴ്നാടും വടക്കുകിഴക്കൻ ഇന്ത്യയും ഒഴികെ രാജ്യം മുഴുവൻ ശരാശരിയിലും അധികം മഴ ലഭിക്കാനാണു സാധ്യത. കേരളത്തിൽ 20 % വരെ അധികമഴയ്ക്കു സാധ്യതയാണ് പ്രവചനത്തിൽ കാണുന്നത്. മേയ് അവസാന വാരം ഇതു സംബന്ധിച്ച കുറച്ചുകൂടി കൃത്യമായ പ്രവചനം നൽകും. കഴിഞ്ഞ 5 വർഷത്തെ പ്രവചനവും യാഥാർഥ്യവും തമ്മിലുള്ള അന്തരം കേവലം 2.27 % മാത്രമാണ്. പ്രവചനം അത്രയ്ക്ക് കൃത്യമായിരുന്നു എന്ന് ഡോ.രവിചന്ദ്രൻ പറഞ്ഞു. ഡൈനാമിക്കൽ മാതൃക അനുസരിച്ചാണ് പ്രവചനം തയാറാക്കിയത്.