
വൈറലാവണം, അതിന് കാഴ്ചക്കാരെ ഭയപ്പെടുത്തുന്ന എന്തെങ്കിലും വേണം എന്നതാണ് ഇന്ന് സമൂഹ മാധ്യമ വിഷയ നിർമ്മാതാക്കൾ അനുഭവിക്കുന്ന പ്രശ്നമെന്ന് തോന്നും ചില സമൂഹ മാധ്യമ വീഡിയോകൾ കണ്ടാല്‍. ചെറിയൊരു അശ്രദ്ധയില്‍ സ്വന്തം ജീവന് പോലും അപകടത്തിലാണെന്ന് ഉറപ്പുള്ളത് മാത്രം കണ്ടെത്തി ചെയ്യുന്നവരാണ് സമൂഹ മാധ്യമ ഇന്‍ഫ്ലുവന്‍സര്‍മാരില്‍ ചിലര്‍. അത്തരമൊരു വീഡിയോയ്ക്ക് സമൂഹ മാധ്യമത്തില്‍ വലിയ വിമർശനമാണ് ഇപ്പോൾ നേരിടുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുന്നിലും ഒപ്പവും ഓടി വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച യുവതിക്ക് നേരെയാണ് രൂക്ഷ വിമർശനം. ഫിറ്റ്നസ് ഇൻഫ്ലുവൻസറായി അറിയപ്പെടുന്ന പിക്കു സിംഗ് എന്ന യുവതിയാണ് ഇത്തരത്തിൽ ഏറെ അപകടകരമായ ഒരു റീൽ ചിത്രീകരിച്ച് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചത്. വളരെ വേഗം വൈറലായ ഈ വീഡിയോ അതിന്റെ ഭയാനകമായ അപകട സാധ്യത കൊണ്ടാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ച് പറ്റിയത്.
ആദ്യം പിന്നിൽ നിന്നും അതിവേഗത്തിൽ വരുന്ന ഒരു ട്രെയിനിന് മുൻപിലായി പാളത്തിന് സമീപത്ത് കൂടിയും തൊട്ടടുത്ത നിമിഷം ട്രെയിന്‍ അവളെ മാറി കടന്ന് പോകുമ്പോൾ ട്രെയിനിനൊപ്പവും യുവതി ഓടുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ചെറുതായൊന്ന് കാൽ പിഴച്ചാൽ പോലും ട്രെയിനിൽ അടിയിലേക്ക് വീണ് പോകുന്ന രീതിയിലാണ് ഇവർ തന്റെ സാഹസിക പ്രകടനം നടത്തുന്നത്. ഏതാനും സെക്കൻഡുകൾ മാത്രമാണ് വീഡിയോയുടെ ദൈർഘ്യമെങ്കിലും ഒരു ഭയപ്പാടോടെ അല്ലാതെ ഈ വീഡിയോ കാണാൻ കഴിയില്ല.
Watch Video: ഇതോ വികസനം, അതോ ഭ്രാന്തോ?; ആനത്താരയില്‍ പണിയുന്ന കെട്ടിടത്തിന് മുകളിലൂടെ നടന്ന് ആനക്കൂട്ടം, വീഡിയോ വൈറല്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
Watch Video: ഭൂകമ്പ സൂചന; സുരക്ഷാ വലയം തീര്‍ത്ത് കുട്ടിയാനയെ സംരക്ഷിക്കുന്ന ആനക്കൂട്ടം, വീഡിയോ വൈൽ
മരണത്തിലേക്കുള്ള വഴി സ്വയം തുറക്കരുതെന്നും ഇത്തരം വിഡ്ഢിത്തങ്ങൾ ആവർത്തിക്കരുതെന്നും ഉൾപ്പെടെയുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. ഇത്തരം അപകടകരമായ പ്രവർത്തികളിലൂടെ സമൂഹ മാധ്യമങ്ങളില്‍ ആളാകാൻ ശ്രമിക്കുന്നവർക്കെതിരെ അധികൃതർ കർശന നടപടികൾ സ്വീകരിക്കണമെന്നും നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. ‘ഒന്ന് ചിന്തിക്കൂ… ട്രെയിന്‍ ഒപ്പം ഓടുന്നതിന്റെ കാര്യമെന്താണ്?’ എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. ‘ഒന്ന് തെന്നിയാല്‍ തീരും’ എന്ന് കുറിച്ചവരും കുറവല്ല.