
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഫ്ലൈ ഓവര്‍ കയറാതെ ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കി. ഫ്ലൈ ഓവര്‍ കയറാതെ കൊടിമരച്ചുവട്ടിൽ നിന്ന് ശ്രീകോവിലിന് മുന്നിലെത്തി ദർശനം നടത്താനുള്ള സൗകര്യമാണ് പരീക്ഷണാടിസ്ഥാനത്തിൽ ഒരുക്കിയിരിക്കുന്നത്. ഫ്ലൈ ഓവർ ഒഴിവാക്കി കൊടിമരത്തിന് ഇരുവശങ്ങളിലൂടെയും ബലിക്കൽപ്പുര കയറി ദർശനം നടത്താം. പുതിയ മാറ്റത്തിലൂടെ പതിനെട്ടാം പടി കയറിവരുന്ന അയ്യപ്പഭക്തർക്ക് ദർശനത്തിന് കൂടുതൽ സമയം ലഭിക്കും.
വിഷുപൂജയ്ക്കായുള്ള തിരക്ക് കൂടി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുന്നതെന്ന് ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു. ഇരുമുടിയില്ലാതെ ദർശനംനടത്തുന്നവർക്കായി മറ്റൊരുവഴിയും ക്രമീകരിച്ചിട്ടുണ്ട്.
ശബരിമല മാസ്റ്റർ പ്ലാനിൽ പറഞ്ഞ നേരിട്ടുള്ള ദർശനം നടപ്പാക്കുന്നതിനെ കുറിച്ച് കഴിഞ്ഞ തീർത്ഥാടനകാലം മുതലാണ് ദേവസ്വം ബോർഡ് സജീവമായി ചർച്ച തുടങ്ങിയത്. തന്ത്രിയുടെയും ഹൈക്കോടതിയുടെയും അനുമതിയോടെയാണ് ഇപ്പോഴത്തെ പരീക്ഷണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]