
.news-body p a {width: auto;float: none;}
മലപ്പുറം: അമ്മയുടെ തോളിൽ കിടക്കുകയായിരുന്ന കുഞ്ഞിനെയടക്കം ഏഴുപേരെ കടിച്ച തെരുവുനായ ചത്ത നിലയിൽ. മലപ്പുറം പുത്തനങ്ങാടിയിൽ ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെയാണ് സംഭവമുണ്ടായത്. പുത്തനങ്ങാടിക്ക് സമീപം മണ്ണംകുളത്താണ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്.
അമ്മയുടെ തോളിൽ കിടന്ന കുഞ്ഞിനെ നായ ചാടിക്കടിക്കുകയായിരുന്നു. പിന്നാലെ പോകുന്ന വഴിയിൽ കണ്ടവരെയെല്ലാം കടിച്ചു. പുത്തനങ്ങാടി പെട്രോൾ പമ്പിന് സമീപത്തെ വീട്ടുമുറ്റത്തുവച്ചാണ് എല്ലാവർക്കും നായയുടെ കടിയേറ്റത്. മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ എംഇഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. പലർക്കും ആഴത്തിൽ പരിക്കേറ്റിട്ടുണ്ട് എന്നാണ് സൂചന.
അതേസമയം, തെരുവ് നായ ആക്രമണം നിയന്ത്രിക്കാനുള്ള പദ്ധതിക്ക് രണ്ട് കോടി രൂപയാണ് ഇത്തവണ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളത്. പോർട്ടബിൾ എബിസി (അനിമൽ ബർത്ത് കൺട്രോൾ) സെന്ററുകൾ സ്ഥാപിച്ച് തെരുവ് നായകളുടെ വന്ധ്യംകരണം കാര്യക്ഷമമായി നടപ്പാക്കാനുള്ള പദ്ധതിക്കാണ് രണ്ട് കോടി വകയിരുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി കർമ്മ പദ്ധതി തയ്യാറാക്കണമെന്നാണ് ബഡ്ജറ്റിലെ നിർദേശം. പോർട്ടബിൾ സെന്ററുകൾ ആവശ്യമുള്ളയിടങ്ങളിൽ എത്തിക്കാനും വന്ധ്യംകരണം നടത്താനും കഴിയും. സംസ്ഥാനത്ത് മൂന്ന് ലക്ഷം തെരുവ് നായകൾ ഉണ്ടെന്നാണ് കണക്ക്. 2024 ജൂൺവരെ 8656 എബിസി ശസ്ത്രക്രിയയാണ് നടത്തിയത്. നിലവിലെ എബിസി പദ്ധതി മന്ദഗതിയിലാണ് നടക്കുന്നതെന്ന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ആക്ഷേപം ഉയരുന്നുണ്ട്.