

വിശ്വകർമ്മ സംഘടനകളുടെ നേതൃത്വത്തിൽ താലപ്പൊലി ഘോഷയാത്രയും അൻപൊലി സമർപ്പണവും ; ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ എട്ടാം ഉത്സവത്തിന്
ഏറ്റുമാനൂർ: മഹാദേവ ക്ഷേത്രത്തിലെ എട്ടാം ഉത്സവ ദിവസം വിവിധ വിശ്വകർമ്മ സംഘടനകളുടെ നേതൃത്വത്തിൽ മാരിയമ്മയുടെ ഉപചാരമായി സേവാ പന്തലിൽ എഴുന്നള്ളി നിൽക്കുന്ന ഏറ്റുമാനൂരപ്പന്നൂരപ്പന് അയ്മ്പൊലി സമർപ്പിക്കുമെന്ന് അൻപൊലി സമർപ്പണ സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
വിശ്വകർമ്മ സംഘടനകളായ അഖില കേരളവിശ്വകർമ മഹാസഭ, കേരളവിശ്വകർമ സഭ, വിശ്വകർമ സർവീസ് സൊസൈറ്റി , തമിഴ് വിശ്വകർമസമാജം, മാരിയമ്മൻ കോവിൽ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിലാണ് ചടങ്ങ്.
ഏറ്റുമാനൂരപ്പന് നെല്ല്, അരി, അവൽ, ശർക്കര,മലര്എന്നി ദ്രവ്യങ്ങൾ അഞ്ച് പറകളിൽ നിറച്ച് സമർപ്പിക്കുന്ന ചടങ്ങാണ് അയ്മ്പൊലി സമർപ്പണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇത്തവണത്തെ ഉത്സവ നോട്ടീസിൽ വിശ്വകർമ സംഘടനകളുടെ പേര് വിട്ടുപോയിട്ടുണ്ട്. ഈക്കാര്യത്തിൽ ക്ഷേത്ര അധികൃതർ ശ്രദ്ധ ചെലുത്തണമെന്നും ഭാരവാഹികൾ പറഞ്ഞു.
ചെയർമാൻ മുരളി തകിടിയേൽ, രക്ഷാധികാരി പി. പ്രമോദ് കുമാർ, ജനറൽ സെക്രട്ടറി എം.എൻ. പുഷ്പാംഗദൻ , കെ. കെ. രാജപ്പൻ, പി.പി. വിനയകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]