
വസ്തുനികുതി ഇനത്തില്‍ കിട്ടാനുള്ളത് 4.15 കോടി രൂപ; പൊതുടാപ്പുകളുടെ വെള്ളക്കരം ഇനത്തിൽ 3.7 കോടി രൂപ ബാധ്യത; അക്കൗണ്ടുകള്‍ തയാറാക്കുമ്പോള്‍ വൗച്ചറുകള്‍ സൂക്ഷിക്കുന്നതില്‍ അലംഭാവം; പെന്ഷന് ഫണ്ട് രൂപീകരിച്ചിട്ടില്ല; സാമ്പത്തിക പ്രതിസന്ധിയിൽ ഞെരുങ്ങുന്ന ചങ്ങനാശേരി നഗരസഭയ്ക്ക് സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ വിമര്‍ശനം ചങ്ങനാശേരി: സംസ്ഥാന ഓഡിറ്റ് വകുപ്പ് തയാറാക്കിയ ചങ്ങനാശേരി നഗരസഭയുടെ ഓഡിറ്റ് റിപ്പോർട്ട് പുറത്ത്. ദൈനംദിന കാര്യങ്ങള്‍ മുൻപോട്ടു കൊണ്ടുപോകാനും ശമ്പളം നല്‍കാനും ബുദ്ധിമുട്ടുന്ന നഗരസഭയ്ക്ക് വസ്തുനികുതി ഇനത്തില്‍ 4.15കോടി രൂപ കുടിശിഖ ലഭിക്കാനുണ്ടെന്നും പൊതുടാപ്പുകളുടെ വെള്ളക്കരം ഇനം 3.7കോടി രൂപ ബാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തല്‍.
2022-23ലെ ഓഡിറ്റിലാണ് ഓഡിറ്റ് വിഭാഗത്തിന്റെ ഇത്തരം കണ്ടെത്തലുകള്‍.
അക്കൗണ്ടുകള്‍ തയാറാക്കുമ്പോള്‍ വൗച്ചറുകള്‍ സൂക്ഷിക്കുന്നതില്‍ അലംഭാവം ഉണ്ടെന്നും പെന്ഷന് ഫണ്ട് രൂപീകരിച്ചിട്ടില്ലെന്നും ഓഡിറ്റില്‍ ചൂണ്ടിക്കാട്ടുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
തെരുവ് വിളക്കുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ വൈദ്യുതി ചാര്‍ജില്‍ വന്കുടിശിഖ നില്‍ക്കുകയാണ്.
നഗരസഭാ പരിധിയിലുള്ള 24 മൊബൈല്‍ ടവറുകളില്‍ 16 എണ്ണത്തിന്റെയും വസ്തുനികുതിയില്‍ ലക്ഷക്കണക്കിനു രൂപ ലഭിക്കാനുണ്ട്. തെരുവ് വിളക്കുകളുടെ വൈദ്യുതി ചാര്‍ജ് ബില്ലുകള്‍ മുഴുവന്‍ ലഭ്യമാക്കിയില്ല, വിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച് രേഖകള്‍ അപൂര്‍ണമാണ്.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]