
50 വർഷത്തെ സേവന കാലയളവിനിടയിലെ 50 ഓർമ്മകൾ പങ്കിടുന്ന പുസ്തകം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച് യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്. നരേന്ദ്രമോദിക്ക് ആശംസകൾ കുറിച്ചുകൊണ്ടുള്ള പുസ്തകം യുഎഇ പ്രധാനമന്ത്രി നേരിട്ട് കൈമാറുകയായിരുന്നു.
തുടർന്ന് ഇതിൽ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി മോദി എക്സിൽ കുറിപ്പ് പോസ്റ്റ് ചെയ്തു.യുഎഇയിൽ ദ്വിദിന സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി മോദി യുഎഇ പ്രധാനമന്ത്രിക്കൊപ്പമായിരുന്നു ജെബെൽ അലിയിൽ ഭാരത് മാർട്ട് ഉദ്ഘാടനം ചെയ്തത്.
Read Also :
”യുഎഇ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം എനിക്ക് അദ്ദേഹത്തിന്റെ പുസ്തകം നൽകി. അതിൽ എനിക്ക് പ്രത്യേക സന്ദേശവും കുറിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം അനേകം തലമുറകൾക്ക് പ്രചോദനാത്മകമാണ്. ദുബായിയുടെ പുരോഗതിക്കും വളർച്ചയ്ക്കും അദ്ദേഹം നൽകിയ സംഭവാനകളും ഈ ഭൂമിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദർശനവും വാക്കുകളാൽ നിർവചിക്കാൻ കഴിയുന്നതിലും ഒരുപാട് മുകളിലാണ്.” ഇതായിരുന്നു പ്രധാനമന്ത്രി മോദി എക്സിൽ പങ്കുവച്ചത്.
Story Highlights: UAE Prime Minister My Story Book
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]