
നസ്ലെനും മമിതയും പ്രധാന കഥാപാത്രങ്ങളായ ചിത്രമാണ് പ്രേമലു. പ്രതീക്ഷയ്ക്കപ്പുറമുള്ള വിജയമാണ് പ്രമലു നേടുന്നത്.
എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കാൻ പ്രേമലുവിനാകുന്നു. ചെറിയ ബജറ്റിലൊരുങ്ങിയ പ്രേമലു 16.5 കോടി രൂപ ആഗോള തലത്തില്‍ നേടി കുതിക്കുമ്പോള്‍ നാളെ യുകെയിലും അയര്ലണ്ടിലുമടക്കം യൂറോപ്പിലെ വിവിധയിടങ്ങളില്‍ റിലീസ് ചെയ്യുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.
സംവിധാനം ഗിരീഷ് എ ഡിയാണ്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും നസ്ലെനും മമിതയ്ക്കുമൊപ്പം പ്രധാന വേഷങ്ങളില്‍ എത്തിയ പ്രേമലു വമ്പൻ താരങ്ങളില്ലാതിരുന്നിട്ടും റിലീസിന് 90 ലക്ഷത്തിലധികം നേടി മികച്ച അഭിപ്രായമുണ്ടാക്കിയപ്പോള്‍ കേരളത്തില്‍ ആകെ 10.5 കോടി രൂപ നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
ഛായാഗ്രാഹണം നിര്‍വഹിച്ച് അജ്മല്‍ സാബുവാണ്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വിഷ്ണു വിജയ് ആണ്.
#Premalu UK & Europe Release From Tomorrow pic.twitter.com/2jae1aovO7 — ForumKeralam (@Forumkeralam2) February 14, 2024 ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ നസ്ലെൻ നായകനായ പ്രേമലു നിര്‍മിച്ചിരിക്കുന്നു. ദിലീഷ് പോത്തൻ, ഫഹദ് എന്നിവര്‍ക്കൊപ്പം ചിത്രം നിര്‍മിച്ചിരിക്കുന്നത് ശ്യാം പുഷ്കരനും ചേര്‍ന്നാണ്.
കിരണ്‍ ജോസിയും ഗിരീഷ് എഡിയും തിരക്കഥ എഴുതിയിരിക്കുന്നു. കഥ ഗിരീഷ് എഡിയുടേതാണ്.
കലാസംവിധാനം വിനോദ് രവീന്ദ്രൻ. കോസ്റ്റ്യൂം ഡിസൈൻ ധന്യ ബാലകൃഷ്ണൻ.
മേക്കപ്പ് റോണക്സ് സേവ്യർ. ആക്ഷൻ ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ സേവ്യർ റിചാർഡ്, വിഎഫ്എക്സ് എഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ ആതിര ദില്‍ജിത്ത് എന്നിവരുമാണ് നസ്ലെനും മമിതയും പ്രധാന വേഷത്തില്‍ എത്തിയ പ്രേമലുവിന്റെ പ്രവര്‍ത്തകര്‍.
Read More: തമിഴകത്ത് ഒന്നാമനും രണ്ടാമനും ആരൊക്കെ?, താരങ്ങളുടെ പട്ടിക പുറത്തുവിട്ടു …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]