കാൻ മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ പായൽ കപാഡിയ സംവിധാനം ചെയ്ത ആൾ വി ഇമേജിൻ ആസ് ലൈറ്റിന് പുതിയ നേട്ടം. ചിത്രത്തിന് ബ്രിട്ടീഷ് അക്കാഡമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്സ് ( ബാഫ്റ്റ) നോമിനേഷൻ ലഭിച്ചു. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള നോമിഷേനാണ് ആൾ വി ഇമേജിൻ ആസ് ലൈറ്റിന് ലഭിച്ചത്. ബുധനാഴ്ചയാണ് നോമിനേഷനുകൾ പ്രഖ്യാപിച്ചത്.
പായൽ കപാഡിയയ്ക്ക് മികച്ച സംവിധാനത്തിന് നോമിനേഷൻ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിച്ചില്ല. മലയാളി താരങ്ങളായ കനി കുസൃതി, ദിവ്യപ്രഭ എന്നീവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ഇവർക്ക് പുറമേ അസീസ് നെടുമങ്ങാട് ഹൃദു ഹാറൂൺ, ഛായ കദം എന്നിവരാണ് മറ്റ് താരങ്ങൾ. ഇന്ത്യ- ഫ്രാൻസ് ഔദ്യോഗിക സംയുക്തനിർമ്മാണ സംരംഭമാണ് ചിത്രം..
അതേസമയം ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് നടൻ ദേവ് പട്ടേലിന് മികച്ച നവാഗത സംവിധായകനുള്ള നോമിനേഷൻ ലഭിച്ചു. മങ്കി മാൻ എന്ന ചിത്രത്തിനാണ് നോമിനേഷൻ. ബ്രിട്ടീഷ് നിർമ്മാണ സംരംഭമായ സന്തോഷ് എന്ന ചിത്രത്തിലൂടെ സന്ധ്യ സൂരിയും ഇതേ വിഭാഗത്തിൽ നോമിനേഷൻ നേടി. ഹിന്ദി ഭാഷയിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ ഷഹാന ഗോസ്വാമിയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. രാധിക ആപ്തെ നായികയായ സിസ്റ്റർ മിഡ്നൈറ്റിലൂടെ കരൺ കന്താരിയും ഈ വിഭാഗത്തിൽ നോമിനേഷൻ നേടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]