സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുളള അഡൾട്ട് കണ്ടന്റ് സ്റ്റാറാണ് ബോണി ബ്ലൂ. പല ചലഞ്ചുകളും സോഷ്യൽ മീഡിയയിലൂടെ താരം മുന്നോട്ട് വയ്ക്കാറുണ്ട്. ഇപ്പോഴിതാ 12 മണിക്കൂറുകൾകൊണ്ട് 1,057 പുരുഷൻമാരുമായി കിടപ്പറ പങ്കിട്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ബോണി ബ്ലൂ. ഇതോടെ അഡൾട്ട് സ്റ്റാറായ ലിസയുടെ റെക്കാഡുകൾ തിരുത്തിയെഴുതിയെന്നും ബോണി ബ്ലൂ പറഞ്ഞു. 24 മണിക്കൂറുകൾ കൊണ്ട് 919 പുരുഷൻമാരുമായി കിടപ്പറ പങ്കിട്ട റെക്കാഡായിരുന്നു ലിസയ്ക്കുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ബോണി ബ്ലൂ അനുഭവം തുറന്നുപറഞ്ഞത്. ‘ഒരു ദിവസം ആയിരത്തിലധികം പുരുഷൻമാർ’ എന്ന ക്യാപ്ഷനോടുകൂടിയാണ് താരം വീഡിയോ പങ്കുവച്ചത്. തന്റെ ലക്ഷ്യം നിറവേറ്റാൻ സഹായിച്ച എല്ലാവർക്കും ബോണി നന്ദിയും അറിയിച്ചിട്ടുണ്ട്. ‘എനിക്ക് വീൽ ചെയറിന്റെ ആവശ്യമില്ല. ആരോഗ്യത്തിന് യാതൊരു പ്രശ്നവുമില്ല. കിടപ്പുമുറിയിൽ വളരെ അധികം തിരക്കുകൾ ഉളള ദിവസമായിരുന്നു. ആദ്യത്തെ നാല് മണിക്കൂറോളം വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാലും ലക്ഷ്യം നിറവേറ്റാനായി എല്ലാം സഹിച്ചു’- ബോണി പറയുന്നു.
ബോണിയുടെ മറ്റൊരു ടിക്ക്ടോക്ക് വീഡിയോയും വൈറലായിട്ടുണ്ട്. ലക്ഷ്യം നിറവേറ്റി കഴിഞ്ഞതിനുശേഷവും തന്റെ ചർമ്മത്തിന് യാതൊരു പ്രശ്നവും ഉണ്ടായില്ലെന്നാണ് ബോണി പറഞ്ഞത്. 100 പുരുഷൻമാരുമായി 24 മണിക്കൂറിനുളളിൽ കിടപ്പറ പങ്കുവച്ച ഒൺലിഫാൻസ് സ്റ്റാറായ ലില്ലി ഫിലിപ്പിന്റെ റെക്കാഡ് തകർത്ത സന്തോഷത്തിലാണ് താനെന്നും ബോണി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ബോണിയുടെ പുതിയ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നിരവധി ഉപഭോക്താക്കൾ താരത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ നടത്തിയിട്ടുണ്ട്. ചിലർ താരത്തെ വിമർശിച്ചിട്ടുണ്ട്. ഇത്തരത്തിലുളള ചലഞ്ചുകൾ പുതിയ തലമുറയെ നശിപ്പിക്കുമെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അഡൾറ്റ് കണ്ടന്റ് ക്രിയേഷനിലൂടെ ഒരു മാസം 750,000 പൗണ്ട് വരെ സമ്പാദിച്ചിട്ടുണ്ടെന്ന് മുൻപ് തന്നെ ബോണി വെളിപ്പെടുത്തിയിട്ടുണ്ട്. 25കാരിയായ ബോണിയ്ക്ക് എല്ലാവിധത്തിലുളള പിന്തുണയും നൽകുന്നത് മാതാപിതാക്കളാണെന്ന് ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിട്ടുണ്ട്.