കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയിൽ റിമാൻഡിലായ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ മണിക്കൂറുകൾക്ക് മുൻപാണ് ജയിൽ മോചിതനായത്. കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ജയിൽ വിടാൻ ബോബി തയ്യാറായിരുന്നില്ല. ഇതിനുപിന്നാലെ നടന്ന സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ബോബിക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. എന്നാൽ ബോബി ചെമ്മണ്ണൂർ നിരുപാദികം മാപ്പ് പറഞ്ഞതോടെ ഈ കേസ് ഹൈക്കോടതി തീർപ്പാക്കിയിരുന്നു.
ഇപ്പോഴിതാ ഹണി റോസിനെ പോലുളള താരങ്ങളെ ഇനിയും ഉദ്ഘാടനങ്ങൾക്ക് ക്ഷണിക്കുമെന്നാണ് ബോബി ചെമ്മണ്ണൂർ പറയുന്നത്. ബിസിനസ് നടത്തുന്നതിനാവശ്യമായ മാർക്കറ്റിംഗിനും പ്രമോഷനും വേണ്ടിയാണ് താരങ്ങളെ ക്ഷണിച്ചിട്ടുളളതെന്നും ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി. ജയിലിൽ നിന്ന് പുറത്തിറങ്ങിയതിനു പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ ഉദ്ദേശം മാർക്കറ്റിംഗ്, സെയിൽസ്, പ്രമോഷൻ എന്നിവയൊക്കെയാണ്. താരങ്ങളോട് ഇതൊക്കെ പറഞ്ഞിട്ടാണ് ക്ഷണിക്കുന്നത്. അതുകൊണ്ട് ഇനിയും ഹണി റോസിനെ പോലുളള താരങ്ങളെ ക്ഷണിക്കും. ആ ഒരു ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുളളൂ. അല്ലാതെ വേറെ ഒന്നുമുണ്ടായിട്ടില്ല. എന്തുകൊണ്ട് ഇത്തരത്തിൽ ഒരു പരാതി വന്നതെന്ന് എനിക്കറിയില്ല. ഈ വിഷയം ബിസിനസിനെ ബാധിച്ചിട്ടില്ല. ബിസിനസുകളൊക്കെ നല്ല രീതിയിൽ നടക്കുന്നുണ്ട്. കസ്റ്റമേഴ്സും ഷെയർ ഹോൾഡേഴ്സും പൂർണവിശ്വാസത്തോടെയാണ് എന്നോടൊപ്പം നിൽക്കുന്നത്’- ബോബി ചെമ്മണ്ണൂർ പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രൂക്ഷമായ ഭാഷയിലാണ് കോടതി ബോബിയെ വിമർശിച്ചത്. സംഭവത്തിൽ ബോബി ചെമ്മണ്ണൂർ മാപ്പ് ചോദിച്ചിരുന്നു. കേസ് പരിഗണിച്ച ജസ്റ്റിസ് കുഞ്ഞികൃഷ്ണന്റെ മുൻപാകെ ബോബിയുടെ അഭിഭാഷകൻ ക്ഷമാപണം നടത്തി. ഇതോടെ ക്ഷമാപണം സ്വീകരിച്ച് കോടതി ഈ കേസിലെ തുടനടപടികൾ അവസാനിപ്പിക്കുകയായിരുന്നു.