
കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാപകമായി കർശന സുരക്ഷാ പരിശോധനകൾ തുടര്‍ന്ന് അധികൃതര്‍. ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ കാര്യ, ട്രാഫിക് അഫയേഴ്സ്, ഓപ്പറേഷൻസ് ആക്ടിംഗ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുള്ള അൽ റുജൈബിന്റെ നിർദ്ദേശപ്രകാരം ട്രാഫിക് വിഭാഗം കഴിഞ്ഞയാഴ്ചയിലുടനീളം ട്രാഫിക് ക്യാമ്പയിനുകൾ നടത്തി.
പരിശോധനയില്‍ 21,471 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 305 വാഹനങ്ങളും 57 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്ത് ഗ്യാരേജിലേക്ക് മാറ്റി. അശ്രദ്ധയോടെ വാഹനമോടിക്കുകയും നിയമങ്ങൾ ലംഘിക്കുകയും ചെയ്ത 49 പേർ അറസ്റ്റിലായി. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച ഏഴ് പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തു.
സുരക്ഷാ, ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്ന 27 പേരെ പിടികൂടി. വാണ്ടഡ് ലിസ്റ്റിൽ ഉണ്ടായിരുന്ന 76 വാഹനങ്ങളും പിടിച്ചെടുത്തു. മയക്കുമരുന്ന് കൈവശം വച്ചതിനും ഉപയോഗിച്ചതിനും ഒരാളെയും തോക്ക് കൈവശം വച്ചതിന് മറ്റൊരാളെയും അറസ്റ്റ് ചെയ്തവെന്നും അധികൃതർ അറിയിച്ചു.
Read Also –
വിശദമായ പരിശോധനയില്‍ കുടുങ്ങി; യാത്രക്കാരനില്‍ നിന്ന് പിടിച്ചെടുത്തത് 45,000 ലഹരി ഗുളികകള്‍
കുവൈത്ത് സിറ്റി കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ പിടികൂടി. അബ്ദലി അതിര്‍ത്തിയില്‍ വെച്ചാണ് കസ്റ്റംസ് പരിശോധനയില്‍ ലഹരി ഗുളികകള്‍ കണ്ടെത്തിയത്. യാത്രക്കാരനില്‍ നിന്നാണ് 45,000 നാര്‍കോട്ടിക് ക്യാപ്റ്റഗണ്‍ ഗുളികകള്‍ പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു.
ഇയാളില്‍ നിന്ന് 170ഓളം ലിറിക്ക ഗുളികകളും പിടികൂടി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് യാത്രക്കാരന് കുവൈത്തിലേക്ക് ലഹരി വസ്തുക്കളുമായി അബ്ദലി ബോര്‍ഡര്‍ ക്രോസിങ്ങില്‍ എത്തിയത്. ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയപ്പോഴാണ് ലഹരി ഗുളികകള്‍ പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്ത് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. അബ്ദലി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശ്രമത്തിനും ജാഗ്രതയ്ക്കും കസ്റ്റംസ് ജനറല്‍ അഡ്മിനിസ്ട്രേഷന് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അദെല്‍ അല്‍ ഷര്‍ഹാന്‍ നന്ദി അറിയിച്ചു.
Last Updated Jan 14, 2024, 4:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]