
തിരുവനന്തപുരം: ഗവർണറെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഇന്ന് റിപ്പോർട്ട് ഡിജിപിക്ക് കൈമാറും. പൊലീസിന്റെ വീഴ്ചകൾ പരാമർശിക്കാതെ റിപ്പോർട്ട് നൽകാനാണ് സാധ്യത. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ചീഫ് സെക്രട്ടറി ഗവർണർക്ക് വിശദീകരണം നൽകുക. സുരക്ഷാ വീഴ്ചയുണ്ടായെന്നും എന്ത് നടപടിയെടുത്തുവെന്ന് വ്യക്തമാക്കണമെന്നുമായിരുന്നു ഗവർണർ ആവശ്യപ്പെട്ടത്.
വിശദമായ ചർച്ചക്ക് ശേഷം രാജ്ഭവന് റിപ്പോർട്ട് കൈമാറാനാണ് സർക്കാർ നീക്കം. അതേ സമയം എസ്എഫ്ഐ പ്രതികൾക്കെതിരെ ഐപിസി 124 ചുമത്തിയതിൽ സർക്കാറിന് അതൃപ്തിയുണ്ട്. പ്രതികളുടെ ജാമ്യേപക്ഷ പരിഗണിക്കുന്നതിനിടെ 124 നിലനിൽക്കുമോ എന്ന് പ്രോസിക്യൂട്ടർ കോടതിയിൽ സംശയം പ്രകടിപ്പിച്ചതും സർക്കാരിന്റെ സമ്മർദ്ദം മൂലമാണ്. റിപ്പോർട്ട് തൃപ്തികരമല്ലെങ്കിൽ ഗവർണ്ണർ കൂടുതൽ കടുപ്പിച്ചേക്കും. 7 പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് ജെഎഫ് എംസി കോടതി മൂന്ന് ഉത്തരവ് പറയും.
Last Updated Dec 14, 2023, 6:17 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]