

ശബരിമല അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ ബസുകള്‍ അനുവദിക്കാത്ത കെഎസ്ആര്‍ടിസിയുടെ നടപടിയില്‍ പ്രതിഷേധം; കോട്ടയം കെഎസ്ആര്‍ടിസി ഓഫീസ് ഉപരോധിച്ച് ബിജെപി കോട്ടയം മണ്ഡലം കമ്മറ്റി
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമല അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ ബസുകള്‍ അനുവദിക്കാത്ത കെഎസ്ആര്‍ടിസിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി കോട്ടയം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടന്നു.
അയ്യപ്പൻമാര്ക്ക് മതിയായ ബസ്സുകള്‍ അനുവദിക്കണമെന്നും അത് ബസ്സുകളില്‍ അയ്യപ്പൻമാരെ കുത്തിനിറച്ചുകൊണ്ട് പോകാതെ നിയമാനുസൃതമായ ആളുകളെ മാത്രം കയറ്റി ഉടനടി അടുത്ത ബസ്സ് വരുന്ന ക്രമത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോട്ടയത്ത് കെഎസ്ആര്‍ടിസി ഓഫീസ് ഉപരോധിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഉടനടി 10 ബസ്സുകള്‍ കൂടി അനുവദിക്കുമെന്ന ഉറപ്പോടു കൂടി ഉപരോധ സമരം അവസാനിപ്പിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എസ്. രതീഷ് ഉദ്ഘാടനം ചെയ്ത സമരത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് അരുണ്‍ മൂലേടം അദ്ധ്യക്ഷത വഹിച്ചു.
ബിജെപി മധ്യമേഖല സെക്രട്ടറി നീറക്കാട് കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തിയ യോഗത്തില്‍ ജില്ലാ സെക്രട്ടറി സോബില്‍ ലാല്‍, ജില്ലാ ട്രഷറര്‍ ഡോ. ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
കെ. ശങ്കരൻ, സി.കെ സുമേഷ്, അനീഷ് കല്ലേലില്‍, എബി മണക്കാട്ട്, നിഷാദ് പി.എന്‍, ജതീഷ് കോടപ്പള്ളി, ബിജുകുമാര്‍ പാറയ്ക്കല്‍, അനില്‍കുമാര്‍ എം.എന്‍, ശ്രീകുമാര്‍ എം.കെ, സന്തോഷ് ടി.ടി, പി.എസ് ഹരിക്കുട്ടൻ, കെ.എസ് ധനപാലൻ, കെ.കെ രാധാകൃഷ്ണൻ, പ്രവീണ്‍ ജോണ്സണ്, വിതീഷ്കുമാര് എന്നിവര്‍ നേതൃത്വം നല്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]