
ദുബൈ: യുഎഇയിൽ നടന്ന കോപ് 28 ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള പരിവർത്തനം ലക്ഷ്യമാക്കിയുള്ള പ്രമേയത്തിന് അംഗീകാരം ലഭിച്ചു. യൂറോപ്യൻ യൂണിയൻ ഉൾപ്പടെ 197 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഉടമ്പടി അംഗീകരിച്ചു.
കാലാവസ്ഥ വ്യതിയാനം നേരിടുന്നതിൽ ഇത് പ്രധാന ചുവടാകും.ഫോസിൽ ഇന്ധന ഉപഭോഗത്തിൽ ബിന്നു സുസ്ഥിര ഊർജ ഉപഭോഗം വികസിപ്പിക്കുന്നതിനു ലോകം എമ്പാടും ഉടമ്പടി സഹായിക്കും. യുഎഇ ഉടമ്പടി എന്നാണ് ഇത് അറിയപ്പെടുക. ആഗോള താപനം 1.5 ഡിഗ്രി സെൽഷ്യസിനുള്ളിൽ നിയന്ത്രിച്ചു നിർത്തുക എന്നതാണ് പ്രധാന ലക്ഷ്യം.
2050 നുള്ളിൽ നെറ്റ് സീറോ എന്ന ലക്ഷ്യം കൈവരിക്കാൻ ആണ് ശ്രമം. ചരിത്രപരമായ ചുവടു വെയിപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുന്നേറ്റം ആണിത്. 2030ഓടെ ഹരിതഗൃഹ വാതക ബഹിർഗമനം 43 ശതമാനം കുറയ്ക്കാൻ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്യും. പെട്രോളിയം വരുമാനത്തിൽ മുന്നിൽ നിൽക്കുന്ന യുഎഇയിൽ കാലാവസ്ഥ ഉച്ചകോടി നടക്കുന്നതിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകുന്നത് കൂടിയാണ് പ്രമേയത്തിൽ നിർണായക മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞ യുഎഇയുടെ ഇടപെടൽ.
Read Also-
ഇന്ത്യയില്‍ നിന്ന് ഷാർജയിലേക്കും തിരിച്ചും ഏറ്റവും കൂടുതൽ പേര് സഞ്ചരിച്ചത് തിരുവനന്തപുരം വഴി; കൊച്ചി രണ്ടാമത്
തിരുവനന്തപുരം: യുഎഇയിലെ ഷാർജയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയെന്ന് കണക്കുകൾ. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിന്റെ കണക്ക് പ്രകാരം ഷാർജ-തിരുവനന്തപുരം റൂട്ടിൽ 1.16 ലക്ഷം പേരാണ് യാത്ര ചെയ്തത്. ഇതേ കാലയളവില്‍ 88,689 പേര് യാത്ര ചെയ്ത കൊച്ചി വിമാനത്താവളമാണ് യാത്രക്കാരുടെ എണ്ണത്തില്‍ രണ്ടാമത്. മൂന്ന് സ്ഥാനത്താവട്ടെ 77,859 യാത്രക്കാര്‍ സഞ്ചരിച്ച ഡല്‍ഹിയും.
ഒരു മാസം ശരാശരി 39,000 പേരാണ് നിലവിൽ തിരുവനന്തപുരം-ഷാർജ റൂട്ടിൽ യാത്ര ചെയ്യുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏതാണ്ട് പത്ത് ശതമാനം വർധിച്ചു. ശരാശരി എയർ ട്രാഫിക് മൂവ്മെന്റ് 240 ആണ്. എയർ അറേബ്യ പ്രതിദിനം രണ്ട് സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇൻഡിഗോ എന്നിവർ ഓരോ സർവീസുകളും തിരുവനന്തപുരം – ഷാര്‍ജ റൂട്ടിൽ നടത്തുന്നുണ്ട്. കുറഞ്ഞ ടിക്കറ്റ് നിരക്കും എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള കണക്ടിവിറ്റിയുമാണ് തിരുവനന്തപുരം – ഷാർജ റൂട്ടിനെ ജനപ്രിയമാക്കുന്നത്.
Last Updated Dec 13, 2023, 6:36 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]