

ദേശീയ വടംവലി മത്സരത്തിൽ സ്വർണം നേടിയ ശ്രീലക്ഷ്മിയെ ബി ജെ പി അനുമോദിച്ചു:
സ്വന്തം ലേഖകൻ
കുമരകം : ദേശീയ വടംവലി മത്സരത്തിൽ സ്വർണം
നേടിയ കേരള ടീമിലെ അംഗമായ കുമരകം സ്വദേശിനി ശ്രീലക്ഷ്മിക്ക് അനുമോദനവുമായി ബിജെപി. എസ്.കെ.എം എച്ച്.എസ്.എസിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനിയായ ശ്രീലക്ഷ്മി രജീഷിനെ കുമരകം ഗ്രാമപഞ്ചായത്തിലെ ബിജെപി അംഗങ്ങളുടെ നേതൃത്വത്തിൽ വീട്ടിലെത്തി ഉപഹാരം നല്കിയാണ് അനുമോദിച്ചത്.
പ്രതിപക്ഷ നേതാവ് വി.എൻ ജയകുമാർ ഉപഹാരം നല്കി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ: ശ്രീജാ സുരേഷ്, മെമ്പർമാരായ പി.കെ സേതു, ഷീമാ രാജേഷ്, ബിജെപി നസ്രത്ത് വാർഡ് കൻവീനർ വിൻസെന്റ് എന്നിവർ താരത്തിന് അഭിനന്ദനങ്ങൾ അർപ്പിച്ചു.
മഹാരാഷ്ട്രയിൽ കഴിഞ്ഞ ആഴ്ച നടന്ന നാഷണൽ അണ്ടർ 17 വടംവലി മത്സരത്തിലാണ് കേരള ടീം സ്വർണ്ണം നേടിയത്. കേരള ടീം അംഗമായ ശ്രീലക്ഷ്മിക്ക് സ്വർണ്ണ മെഡലും കിട്ടി. കോട്ടയം ജില്ലയിൽ നിന്നുള്ള ഏക അംഗമാണ്. കുമരകം പടിഞ്ഞാറ് വില്ലൂന്നിശ്ശേരിൽ വീട്ടിൽ എസ്സ് രജീഷിന്റെയും എസ്കെഎം സ്കൂളിലെ മലയാള വിഭാഗം ടീച്ചർ പി.ആർ പ്രസീതയുടെയും മകളാണ് ശ്രീലക്ഷ്മി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |