പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ മഹാസഖ്യം മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പിന്നിൽ. ആർജെഡിയുടെ ഉറച്ച മണ്ഡലങ്ങളിലൊന്നായ രാഘോപുരിൽ തേജസ്വി യാദവ് നിലവിൽ 3000ത്തിലേറെ വോട്ടുകൾക്ക് പിന്നിലായി.
ബിജെപി സ്ഥാനാർഥി സതീഷ് കുമാറാണ് ലീഡ് ചെയ്യുന്നത്. ലാലു കുടുംബത്തിന്റെ ശക്തികേന്ദ്രമാണ് രാഘോപുർ. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ഇവിടെ നിന്നാണ് തേജസ്വി തെരഞ്ഞെടുക്കപ്പെടുന്നത്.
ഹാട്രിക് വിജയം ലക്ഷ്യമിട്ട തേജസ്വി ഇത്തവണ കിതക്കുകയാണ്.
പിതാവ് ലാലു പ്രസാദും മാതാവ് റാബ്രി ദേവിയും ഇവിടെ നിന്നായിരുന്നു ജനവിധി തേടിയത്. 2015ൽ 22,733 വോട്ട് ഭൂരിപക്ഷത്തിനും 2020ൽ 38,174 ഭൂരിപക്ഷത്തിനും ജയിച്ചു.
അന്നും ബിജെപിയുടെ സതീശ് കുമാറായിരുന്നു എതിരാളി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

