
മുംബൈ: ആമസോണ്‍ പ്രൈം വീഡിയോയുടെ സിറ്റാഡല്‍ സീരിസിന്റെ ഇന്ത്യൻ പതിപ്പ്, സിറ്റാഡൽ: ഹണി ബണ്ണി നവംബർ 6നാണ് പ്രീമിയർ ചെയ്യാന്‍ ആരംഭിച്ചത്. ആദ്യ വാരാന്ത്യത്തിൽ തന്നെ വരുണ്‍ ധവാന്, സാമന്ത എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ സീരിസ് ആഗോള വ്യൂവേര്‍സ് ചാര്‍ട്ടില്‍ ഒന്നാമത് എത്തിയെന്നാണ് ആമസോണ്‍ പ്രൈം വീഡിയോ അവകാശപ്പെടുന്നത്.
“ചാരന്മാർക്ക് കേവലം കോഡുകള്‍ മാത്രമല്ല, അതില്‍ കൂടുതല്‍ തകര്‍ക്കും. അവർ റെക്കോർഡുകൾ തകർക്കുന്നു ” സിറ്റാഡൽ: ഹണി ബണ്ണിയാണ് “ലോകമെമ്പാടുമുള്ള പ്രൈം വീഡിയോയിലെ നമ്പര്‍ വണ്‍ സീരീസ്” എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമില്‍ പ്രൈം വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വരുണും അത് വീണ്ടും പോസ്റ്റ് ചെയ്തിട്ടുണ്ട്. “എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല, യഥാർത്ഥത്തിൽ ഞങ്ങൾ ലോകത്തിലെ ഒന്നാം നമ്പർ ഷോയായിരിക്കുന്നു.
ഇത് സ്വപ്നമായിരുന്നു, പക്ഷേ ഇപ്പോൾ അത് യാഥാർത്ഥ്യമാണ്. ” എന്നാണ് വരുണ്‍ തന്റെ സ്റ്റോറിയില്‍ കുറിച്ചത്.
സാമന്തയെയും പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. View this post on Instagram A post shared by prime video IN (@primevideoin) രാജും ഡികെയും ചേർന്ന് സംവിധാനം ചെയ്ത സിറ്റാഡൽ: ഹണി ബണ്ണി 1990 കളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ സ്പൈ ത്രില്ലരാണ്. വരുൺ അവതരിപ്പിക്കുന്ന ബണ്ണി എന്ന സ്റ്റണ്ട്മാനെയും സാമന്ത അവതരിപ്പിച്ച ഹണി എന്ന കഷ്ടപ്പാട് അനുഭവിക്കുന്ന നടിയെയും ചുറ്റിപറ്റിയാണ് സീരിസ്.
ചാരവൃത്തിയുടെ ലോകത്ത് അവർ ഇരുവരും എങ്ങനെ എത്തും എന്നാണ് ഇതില്‍ കാണിക്കുന്നത്. ഡി2ആർ ഫിലിംസും ആമസോൺ എംജിഎം സ്റ്റുഡിയോയും ചേർന്ന് നിർമ്മിക്കുന്ന പരമ്പരയിൽ കേ കേ മേനോൻ, സാഖിബ് സലീം, സിമ്രാൻ, സിക്കന്ദർ ഖേർ, സോഹം മജുംദാർ, ശിവങ്കിത് പരിഹാർ, കഷ്വി മജ്മുണ്ടാർ എന്നിവരും അഭിനയിക്കുന്നു.
ജീവിത പ്രതിസന്ധി, ഹിറ്റുകള്‍ ഇല്ല, പക്ഷെ വന്‍ തിരിച്ചുവരവ്; ഒടിടിയില്‍ ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം ലഭിച്ച നടി 1000 കോടി അടിക്കാന്‍ എല്ലാ ഐറ്റവും സെറ്റ്: അവസാനം ‘ഡാന്‍സിംഗ് ക്യൂനും’ എത്തി, സാമന്ത സൈഡാകുമോ എന്ന് ചര്‍ച്ച ! …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]