
മോഹൻലാല്‍ നായകനായി റിലീസിനൊരുങ്ങിയ പുതിയ ചിത്രമാണ് നേര്. സംവിധാനം ജീത്തു ജോസഫാണ്. നേര് ഒരു കോര്‍ട് ഡ്രാമയായിരിക്കും. ജീത്തു ജോസഫിന്റെ നേരിന്റെ ഫാൻസ് ഷോയുടെ അപ്ഡേറ്റാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
മോഹൻലാല്‍ നായകനായി വലിയ ഹൈപ്പില്ലാതെയെത്തുന്ന ചിത്രമായ നേരിന് തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ എന്നിവടങ്ങളിലായി യഥാക്രമം ന്യൂ, അഭിലാഷ്, തൃശൂര്‍ തിയറ്ററുകളിലാണ് ഫാൻസ് ഷോ ചാര്‍ട്ട് ചെയ്തിരിക്കുന്നത്. നീതി തേടുന്നു എന്നാണ് ടാഗ്ലൈൻ. സതീഷ് കുറുപ്പാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിഷ്ണു ശ്യാമാണ് നേരിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
Low hyped film, still main forts like Kottayam, Alapuzha, Thrissur & Trivandrum charted Fans Shows for ‘s upcoming .
Kottayam Abhilash, Trivandrum New & Thrissur Ragam🔒
— Southwood (@Southwoodoffl)
മോഹൻലാലിന്റേതായി പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം ‘വൃഷഭ’യും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. സംവിധാനം നന്ദ കിഷോര്‍ ആണ്. സഹ്റ എസ് ഖാന് നായികയായുണ്ടാകും. ദേവിശ്രീ പ്രസാദാണ് സംഗീതം സംവിധാനം. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകളില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. റോഷന് മെക, ഷനയ കപൂര്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ ‘വൃഷഭ’ തലമുറകളിലൂടെ കഥ പറയുന്ന ഒന്നാണെന്ന് റിപ്പോര്‍ട്ടുണ്ട്.
മോഹൻലാലിന്റേതായി മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രവും റിലീസ് ചെയ്യാനുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നതിനാല്‍ വലിയ ഹൈപ്പാണ് മോഹൻലാല്‍ നായകനാകുന്ന മലൈക്കോട്ടൈ വാലിബന്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് മധു നീലകണ്ഠനാണ്. തിരക്കഥ എഴുതിയിരിക്കുന്നത് പി എസ് റഫീഖാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]