
സൗദി കിഴക്കൻ പ്രവിശ്യയിലെ കോട്ടയം ജില്ലാ പ്രവാസികളുടെ കൂട്ടായ്മയായ നോൺ റെസിഡന്റ്സ് അസോസിയേഷൻ ഓഫ് കോട്ടയം( നൊറാക്ക് ) ശിശുദിനത്തോടനുബന്ധിച്ച് കളേഴ്സ് ഓഫ് അറേബ്യ എന്ന പേരിൽ കുട്ടികൾക്കായി കളറിങ് – ചിത്രരചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. നവംബർ 17 വെള്ളിയാഴ്ച്ച ദമ്മാം ലുലു മാളിൽ ആണ് മത്സരങ്ങൾ നടക്കുന്നത്.
വൈകിട്ട് 4.30 മുതൽ തുടങ്ങുന്ന മത്സരങ്ങളിൽ മൂന്നു വിഭാഗങ്ങളിൽ മത്സരം നടത്തപ്പെടും. വിജയികൾക്ക് അത്യാകർഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും നൽകുന്നതാണ്. പ്രവിശ്യയിലെ വിദ്യാഭ്യാസരംഗത്തെ പ്രമുഖർ സമ്മാനദാനചടങ്ങിൽ പങ്കെടുക്കും.
Story Highlights: Colors of Arabia; Norak Coloring and Drawing Competition at Dammam Lulu
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]