
നമ്മളില്‍ പലരുടെയും ഒരു ഇഷ്ട സ്നാക്കാണ് ബനാന ചിപ്സ്. രുചി കൊണ്ടു തന്നെ പ്രായഭേദമന്യേ എല്ലാവരുടെയും പ്രിയപ്പെട്ട ലഘുഭക്ഷണമാണ് ബനാന ചിപ്സ്. ഇതിനായി ഏത്തപ്പഴമാണ് എണ്ണയില്‍ പെരിച്ചെടുക്കുന്നത്. ഏത്തപ്പഴത്തിന്റെ ഗുണങ്ങള്‍ നമ്മുക്കറിയാം. അതേസമയം ബനാന ചിപ്സ് കഴിക്കുന്നത് ആരോഗ്യകരമാണോ എന്ന കാര്യത്തില്‍ പല സംശയങ്ങളും നിലനില്ക്കുന്നു. ശരിക്കും ഇവയ്ക്ക് ഗുണങ്ങളുമുണ്ട്, അതുപോലെ തന്നെ ദോഷങ്ങളുമുണ്ട്.
മഗ്നീഷ്യം ധാരാളം അടങ്ങിയതാണ് ബനാന ചിപ്സ്. അതിനാല്‍ ഇവ വയറു പെട്ടെന്ന് നിറയ്ക്കുകയും, കുറച്ച് നേരത്തേയ്ക്ക് വിശപ്പ് കുറയ്ക്കുകയും ചെയ്യും. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ ഡയറ്റ് ചെയ്യുന്നവര്‍ക്ക് ഇതൊരു നല്ല ഓപ്ഷനല്ല. ഉയർന്ന കൊഴുപ്പും പഞ്ചസാരയും ഉള്ളതിനാൽ ഇവ ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമത്തെ വിഫലപ്പെടുത്തും. പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ് ഏത്തപ്പഴമെന്ന് എല്ലാവര്ക്കും അറിയാമല്ലോ. ബനാന ചിപ്സിലും പൊട്ടാസ്യം ഉണ്ടാകും. അതിനാല്‍ ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിച്ചേക്കാം. എന്നാല്‍ പുറത്തുനിന്ന് വാങ്ങിക്കുന്ന പാക്കറ്റ് ചിപ്സിനെക്കാള്‍ നല്ലത് വീട്ടില്‍ തന്നെ തയ്യാറാക്കുന്നവയാകാം. ഫൈബര്‍ ധാരാളം അടങ്ങിയ ബനാന ചിപ്സ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും.
പലരും ഇത് ഒരു സ്വാദിഷ്ടമായ ലഘുഭക്ഷണമായി കണക്കാക്കുമ്പോൾ, മൈഗ്രേൻ രോഗികൾ ബനാന ചിപ്സ് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. മൈഗ്രെയ്ൻ വർധിപ്പിക്കുന്ന ടൈറാമിൻ എന്ന ഒരു പദാർത്ഥം ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തിനും ഇവ നന്നല്ല.
ബനാന ചിപ്സില്‍ അന്നജം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ അമിതമായി കഴിക്കുന്നത് ദന്തക്ഷയത്തിനും കാരണമാകും. മാത്രമല്ല, ഡീപ് ഫ്രൈ ചെയ്തെടുക്കുന്ന ചിപ്സില്‍ നേന്ത്രപ്പഴത്തിന്റെ ഗുണങ്ഹളും വെളിച്ചെണ്ണയുടെ ഗുണങ്ങളും നഷ്ടപ്പെടാനും സാധ്യതയുണ്ട്. അതിനാല്‍ കഴിയുന്നതും ബനാന ചിപ്സ് വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ ശ്രമിക്കുക.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Last Updated Nov 13, 2023, 10:27 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]