ആപ്പ് നിർമ്മാണ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ട് ‘വൈബ് കോഡിംഗ്’ (vibe coding) രീതി വ്യാപകമാവുന്നു. ഉപയോക്താക്കൾക്ക് തങ്ങളുടെ ആവശ്യാനുസരണം മിനിറ്റുകൾക്കുള്ളിൽ പുതിയ ആപ്പുകൾ നിർമ്മിക്കാൻ സാധിക്കുന്ന ഈ സംവിധാനം വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്.
ഈ പശ്ചാത്തലത്തിൽ, വൈബ് കോഡിംഗ് വഴി നിർമ്മിക്കുന്ന ആപ്പുകൾ ആൻഡ്രോയിഡ് ഉപകരണങ്ങളിൽ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാനുള്ള സൗകര്യവുമായി ഗൂഗിൾ രംഗത്തെത്തിയിരിക്കുകയാണ്. പ്ലേ സ്റ്റോർ വഴിയാണ് ഇതിനുള്ള സൗകര്യം ഒരുക്കുന്നത്.
വരും നാടുകളിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ആപ്പുകൾ ഷെയർ ചെയ്യാനുള്ള സംവിധാനവും ഇതിൽ ഉൾപ്പെടുത്തും. ആപ്പ് നിർമ്മാണത്തിലെ സങ്കീർണ്ണതകൾ കുറഞ്ഞതോടെ നിരവധി പുതിയ ആപ്പുകളാണ് ഓൺലൈനിൽ എത്തുന്നത്.
പല വ്യക്തിഗത ആവശ്യങ്ങൾക്കായി നിർമ്മിക്കുന്ന ഇത്തരം ആപ്പുകൾ പിന്നീട് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഒപ്പുവെക്കാൻ ഡെവലപ്പർമാർ ആഗ്രഹിക്കാറുണ്ട്. നിലവിൽ എപികെ (APK) ഫയലുകൾ പങ്കുവെച്ചാണ് ഇത് ചെയ്യുന്നത്.
എന്നാൽ ആൻഡ്രോയിഡ് സംവിധാനത്തിലെ സൈഡ് ലോഡിംഗിന്മേൽ ഗൂഗിൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനാൽ ഭാവിയിൽ ഇത് പ്രതിസന്ധിയായേക്കാം. ഇതിന് പരിഹാരമായി, വ്യക്തിഗത ആവശ്യങ്ങൾക്കായി നിർമ്മിക്കുന്ന ഇത്തരം ആപ്പുകൾ പബ്ലിക്കായി പ്ലേ സ്റ്റോറിൽ പ്രസിദ്ധീകരിക്കാതെ തന്നെ സ്വന്തം ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച്ഗൂഗിൾ എഐ സ്റ്റുഡിയോയിൽ (Google AI Studio) നിന്നും പ്ലേ സ്റ്റോറിലേക്ക് നേരിട്ട് അപ്ലോഡ് ചെയ്യാൻ സാധിക്കും.
ഇതിനായി ഡെവലപ്പർ അക്കൗണ്ടിന്റെ രജിസ്ട്രേഷനോ പ്ലേ സ്റ്റോറിന്റെ പരിശോധനയോ ആവശ്യമില്ല. വരും മാസങ്ങളിൽ ഈ ആപ്പുകൾ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഷെയർ ചെയ്യാനുള്ള ഫീച്ചറും ലഭ്യമാക്കും.
ആപ്പ് പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ താൽപ്പര്യപ്പെടുമ്പോൾ പ്രൊഫഷണൽ ഡെവലപ്പർ അക്കൗണ്ടിലേക്ക് മാറി ആവശ്യമായ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി പ്ലേ സ്റ്റോറിൽ പബ്ലിഷ് ചെയ്യാവുന്നതാണ്. സ്വകാര്യമായി പ്രസിദ്ധീകരിക്കുന്ന ഇത്തരം ആപ്പുകൾ പ്ലേ സ്റ്റോറിലെ പുതിയ “യുവർ പേഴ്സണൽ ലൈബ്രറി” (Your personal library) എന്ന വിഭാഗത്തിലാകും കാണാൻ സാധിക്കുക.
മുമ്പ് പ്ലേ സ്റ്റോറിൽ ആപ്പ് പ്രസിദ്ധീകരിക്കാൻ ഡെവലപ്പർ അക്കൗണ്ടും ഇരുപത്തിയഞ്ച് ഡോളർ ഫീസും ആവശ്യമായിരുന്നു. നിലവിൽ തിരഞ്ഞെടുത്ത വിപണികളിൽ, പതിനെട്ട് വയസ്സിന് മുകളിലുള്ള ഉപയോക്താക്കൾക്കാണ് ഈ പുതിയ ഫീചർ ലഭ്യമാക്കിതുടങ്ങിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

