കൊച്ചി ∙ ആലപ്പുഴ എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ
നൽകിയ മാനനഷ്ടക്കേസിൽ കേസെടുക്കാനുള്ള മജിസ്ട്രേറ്റ് കോടതി ഉത്തരവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ്
താൽകാലികാശ്വാസം. അടുത്ത 2 മാസത്തേക്ക് ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഹൈക്കോടതി ശോഭ സുരേന്ദ്രന് ഇളവ് നൽകി.
മാനനഷ്ടക്കേസ് സംബന്ധിച്ച് ബിഎൻഎസ്എസിലെ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ട് എന്നു വ്യക്തമാക്കിയാണ് ജസ്റ്റിസ് വി.ജി.അരുൺ ഇളവ് നൽകിയത്. തനിക്കെതിരെ കേസെടുക്കാനുള്ള മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശോഭ സുരേന്ദ്രൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
2024 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ശോഭ സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ കെ.സി.വേണുഗോപാൽ കോടതിയെ സമീപിച്ചിരുന്നു.
ബോധപൂർവം നടത്തിയ ആരോപണങ്ങൾ പിൻവലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിന് ശോഭ സുരേന്ദ്രൻ തയാറാകാതെ വന്നതോടെ കേസുമായി വേണുഗോപാൽ മുന്നോട്ടു പോവുകയായിരുന്നു. തുടർന്ന് ഇക്കഴിഞ്ഞ മാർച്ചിലാണ് മജിസ്ട്രേറ്റു കോടതി ശോഭയ്ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.
2024 തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ വേണുഗോപാലിനെതിരെ ബിജെപി സ്ഥാനാർഥിയായി ശോഭ സുരേന്ദ്രൻ മത്സരിച്ചിരുന്നു.
ഇതിന്റെ പ്രചരണത്തിനിടെ കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് ശോഭ നടത്തിയ ആരോപണങ്ങളാണ് കേസിന് ആസ്പദം. മുൻ ഖനന വകുപ്പ് മന്ത്രി ശിശ്റാം ഓലയുമായി ചേർന്ന് വേണുഗോപാൽ ബെനാമി ഇടപാട് നടത്തിയെന്നും ഇതിലൂടെ വേണുഗോപാൽ 1000 കോടി രൂപ സമ്പാദിച്ചു എന്നുമായിരുന്നു അവരുടെ ആരോപണം.
കെ.സി.വേണുഗോപാൽ പറഞ്ഞിട്ട് ശിശ്റാം ഓലയാണ് ആലപ്പുഴയിൽനിന്ന് കരിമണൽ കയറ്റുമതിക്കുള്ള അനുവാദം സിഎംആർഎൽ കമ്പനിക്ക് നേടിക്കൊടുത്തത് എന്നും ശോഭ ആരോപിച്ചിരുന്നു.
തനിക്കെതിരെയുള്ള കേസിൽ തെളിവുകൾ ഹാജരാക്കാൻ വേണുഗോപാലിന് കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ശോഭ പറഞ്ഞു. പറഞ്ഞുകേട്ടത് അനുസരിച്ചാണ് പരാതി നൽകിയത്.
സംഭവം നടക്കുമ്പോൾ ബിഎൻഎസ്എസ് നിലവിൽ വന്നിരുന്നില്ലെങ്കിലും കേസ് നടക്കുമ്പോൾ ഇത് നിലവിൽ വന്നതിനാൽ ആ നടപടി ക്രമങ്ങൾ പാലിക്കണമായിരുന്നു എന്ന് ശോഭ ഹർജിയിൽ പറയുന്നു. എന്നാൽ ഇത് പാലിക്കപ്പെട്ടില്ല എന്നതാണ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെടാൻ കാരണമായി പറയുന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]