ന്യൂഡൽഹി: ടെക് ഭീമനായ ഗൂഗിൾ ഇന്ത്യയിലെ തങ്ങളുടെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഡാറ്റാ ഹബ്ബ് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് സ്ഥാപിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും തമ്മിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്.
ഈ സംരംഭം വികസിത ഭാരതം എന്ന ലക്ഷ്യത്തിന് വലിയ മുതൽക്കൂട്ടാവുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 15 ബില്യൺ ഡോളറിന്റെ (ഏകദേശം 1,24,000 കോടി രൂപ) നിക്ഷേപമാണ് ഗൂഗിൾ ഇന്ത്യയിൽ നടത്തുക.
അമേരിക്കയ്ക്ക് പുറത്ത് ഗൂഗിളിന്റെ ഏറ്റവും വലിയ എഐ കേന്ദ്രമായിരിക്കും വിശാഖപട്ടണത്തേത്. ഗിഗാവാട്ട് ശേഷിയുള്ള ഈ ഡാറ്റാ സെന്റർ, ഇന്ത്യയിലും ആഗോളതലത്തിലുമുള്ള ഡിജിറ്റൽ സേവനങ്ങളുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാനും, വേഗതയേറിയതും കാര്യക്ഷമവുമായ ഡാറ്റാ കൈമാറ്റം ഉറപ്പാക്കാനും സഹായിക്കും.
അദാനി ഗ്രൂപ്പ്, ഭാരതി എയർടെൽ തുടങ്ങിയ പ്രമുഖരുമായി സഹകരിച്ചാണ് ഗൂഗിൾ ഈ പദ്ധതി നടപ്പിലാക്കുക. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുമായുള്ള ചർച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയെ സ്വാഗതം ചെയ്തു.
സാങ്കേതികവിദ്യയുടെ ജനാധിപത്യവൽക്കരണത്തിന് കരുത്ത് പകരുന്നതും വികസിത ഭാരതത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പുമാണ് ഈ പദ്ധതിയെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. എല്ലാ പൗരന്മാർക്കും നിർമ്മിത ബുദ്ധിയുടെ (എഐ) പ്രയോജനങ്ങൾ എത്തിക്കാനും രാജ്യത്തിന്റെ ഡിജിറ്റൽ വളർച്ചയ്ക്ക് ആക്കം കൂട്ടാനും ഈ ഹബ്ബിന് കഴിയുമെന്നാണ് ഗൂഗിൾ പ്രതീക്ഷിക്കുന്നത്.
Delighted by the launch of the Google AI Hub in the dynamic city of Visakhapatnam, Andhra Pradesh. This multi-faceted investment that includes gigawatt-scale data center infrastructure, aligns with our vision to build a Viksit Bharat. It will be a powerful force in… https://t.co/lbjO3OSyMy — Narendra Modi (@narendramodi) October 14, 2025 FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]