ജറുസലം∙ കൃഷി പഠിക്കാൻ
എത്തിയ നേപ്പാൾ വിദ്യാർഥി ബിപിൻ ജോഷി
തടങ്കലിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ബിപിൻ ജോഷിയുടെ മൃതദേഹം റെഡ്ക്രോസിനു കൈമാറി.
മൃതദേഹം ഇസ്രയേലിലേക്ക് തിരിച്ചെത്തിയതായി നേപ്പാൾ അംബസഡർ ധൻ പ്രസാദ് പണ്ഡിറ്റ് അറിയിച്ചു. സമാധാനക്കരാർ നിലവിൽ വന്നതിനു ശേഷം ബന്ദികളെ കൈമാറിയപ്പോഴാണ് ബിപിന്റേത് ഉൾപ്പടെ നാലു മൃതദേഹങ്ങൾ കൈമാറിയത്.
കൊല്ലപ്പെട്ട മറ്റ് മൂന്നു പേർ ആരാണെന്ന വിവരം പുറത്തു വന്നിട്ടില്ല.
സമാധാന കരാറിന്റെ ഭാഗമായി 20 ബന്ദികളെയും കൊല്ലപ്പെട്ട 4 പേരുടെ മൃതദേഹങ്ങളുമാണ് ഹമാസ് വിട്ടുനൽകിയത്.
ഇസ്രയേലിലെ കൃഷി രീതികൾ പഠിക്കാൻ 2023 സെപ്റ്റംബറിലാണ് ബിപിൻ ഗാസാ അതിർത്തിയോടു ചേർന്ന കിബിറ്റസ് അമുമിലെത്തുന്നത്.
ഒക്ടോബർ 7നു ഹമാസ് ആക്രമണം നടക്കുമ്പോൾ ബിപിനും കൂട്ടുകാരും സുരക്ഷിത ഇടത്തിലേക്ക് മാറിയിരുന്നു. ഇവിടേക്ക് വീണ ബോംബ് എടുത്തെറിഞ്ഞ് കൂടെയുണ്ടായിരുന്നവരെ രക്ഷിച്ചത് ബിപിനാണ്.
ഇതിൽ പരുക്കേറ്റ ബിപിനെയും സംഘത്തെയും ഹമാസ് ബന്ദിയാക്കി. ഗാസയിലെ ഷിഫാ ആശുപത്രിയിൽ ബിപിനെ വലിച്ചിഴച്ചുക്കൊണ്ടു പോകുന്ന വിഡിയോ പ്രചരിച്ചിരുന്നു.
അവസാനമായി ബിപിനെ ജീവനോടെ കാണുന്നതും ഈ വിഡിയോയിലാണ്. മരിച്ചത് ബിപിനാണെന്ന് സ്ഥിരീകരിക്കുന്നതിന് ഡിഎൻഎ ടെസ്റ്റ് നടത്തുമെന്ന് ഇസ്രയേൽ അധികൃതർ അറിയിച്ചു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @lelemSLP എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]