
കണ്ണൂർ: കൂത്തുപറന്പിൽ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ ബാങ്ക് ജീവനക്കാരനെതിരെ കേസ്. കൂത്തുപറമ്പ് സഹകരണ അർബൻ ബാങ്ക് ക്ലർക്ക് ഷിജിനെതിരെയാണ് കേസ്. വീട്ടിൽ കുടിശ്ശിക നോട്ടീസ് നൽകാനെത്തിയപ്പോൾ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നാണ് പരാതി.
കൂത്തുപറമ്പ് പൊലീസിൽ യുവതി നൽകിയ പരാതിയിങ്ങനെ. സഹോദരനെടുത്ത വായ്പക്ക് വിദേശത്തുളള ഭർത്താവ് ജാമ്യം നിന്നിരുന്നു. വായ്പ കുടിശ്ശികയായതിനെത്തുടർന്ന് നോട്ടീസ് നൽകാൻ രാവിലെ പത്തരയോടെ അർബൻ ബാങ്കിലെ ക്ലർക്ക് ഷിജിനും മറ്റൊരു ജീവനക്കാരനും വീട്ടി്ലെത്തി. നോട്ടീസ് കൈപ്പറ്റിയ ശേഷം ജീവനക്കാർ നൽകിയ കടലാസിൽ ഒപ്പിടുന്ന സമയത്ത് ഷിജിൻ ഫോണിൽ സ്വകാര്യ ഭാഗങ്ങൾ പകർത്തിയെന്നാണ് പരാതി.
വീട്ടമ്മയുടെ മകൾ ഇത് ശ്രദ്ധിക്കുകയും ബാങ്ക് ജീവനക്കാരോട് ചോദിക്കുകയും ചെയ്തു. വീഡിയോ ഡിലീറ്റാക്കിയ ശേഷം ഫോൺ നൽകിയെങ്കിലും മകൾ അത് വീണ്ടെടുത്തു. അത് കണ്ടയുടൻ രണ്ട് പേരും അവിടെ നിന്ന് പോയെന്ന് പരാതിയിൽ പറയുന്നു. ലൈംഗികാതിക്രമത്തിനും ഐടി ആക്ട് പ്രകാരവുമാണ് ക്ലർക്ക് ഷിജിനെതിരെ കേസ്. ഇയാൾ ഒളിവിലാണ്. കൂടെയുണ്ടായിരുന്ന ജീവനക്കാരനെതിരെയും വീട്ടമ്മയുടെ മൊഴിയുണ്ട്. ഇയാളെ നിലവിൽ പ്രതി ചേർത്തിട്ടില്ല.
Read more: റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ മദ്യ ലഹരിയില്‍ അടിച്ചു തകര്‍ത്തു; വീടുകള്‍ക്ക് നേരെയും ആക്രമണം
അതേസമയം, എയർ ഇന്ത്യവിമാനത്തിൽ അതിക്രമം നേരിട്ടെന്ന പരാതിയിലുറച്ച് യുവനടി. പലവട്ടം യുവാവ് ബോധപൂർവം ദേഹത്ത് തട്ടിയെന്നും ജോലിയുമായി ബന്ധപ്പെട്ട് അധിക്ഷേപിച്ചെന്നും നടി ആരോപിച്ചു. സീറ്റിനെചൊല്ലിയാണ് തർക്കം തുടങ്ങിയതെങ്കിലും ഇയാൾ ബോധപൂർവ്വം തന്നോട് മോശമായി പെരുമാറുകയായിരുന്നു. സംഭവത്തിൽ യുവാവിന്റെ സുഹൃത്തുക്കൾ ക്ഷമ ചോദിച്ചതായും നടി സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
Last Updated Oct 14, 2023, 1:09 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]