
നൊമ്പരമായി അലപ്പുഴ സ്വദേശി ജവാൻ വിഷ്ണു കാര്ത്തികേയൻ; രാജസ്ഥാനിൽ പാമ്പുകടിയേറ്റ് മരിച്ച സൈനികന്റെ മൃതദേഹം കേരളത്തില്‍ എത്തിച്ചു
സ്വന്തം ലേഖകൻ
കൊച്ചി: ജോലിക്കിടെ പാമ്പു കടിയേറ്റ് മരിച്ച മലയാളി സൈനികന്റെ മൃതദേഹം കേരളത്തില്‍ എത്തിച്ചു. ആലപ്പുഴ പട്ടണക്കാട് മൊഴികാട്ട് കാര്‍ത്തികേയന്റെ മകന് വിഷ്ണു ആണ് മരിച്ചത്. രാജസ്ഥാനിലെ ജയ്സാല്മറില് പെട്രോളിംഗിനിടെ പുലര്‍ച്ചെ മൂന്നിനാണ് വിഷ്ണുവിന് പാമ്പു കടിയേറ്റത്.
ഉടന്‍ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് വൈകിട്ട് ആറോടെയാണ് കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചത്. അളകയാണ് വിഷ്ണുവിന്റെ ഭാര്യ, മകൻ ധ്രുവിക്. ജവാൻ വിഷ്ണു കാര്‍ത്തികേയന്റെ ഭൗതിക ശരീരം നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി പി പ്രസാദ് ഏറ്റുവാങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]