ന്യൂഡൽഹി : ന്യൂസ്ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർകയസ്ത, HR മേധാവി അമിത് ചക്രവർത്തി എന്നിവരെ തീവ്രവാദ വിരുദ്ധ നിയമം യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതിൽ ഇടപെടാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു.
പോലീസ് നടപടിയെ ചോദ്യം ചെയ്തുള്ള അവരുടെ ഹർജി തള്ളിയ ജസ്റ്റിസ് തുഷാർ റാവു ഗെഡേല പറഞ്ഞു, “രണ്ട് ഹർജികളിലും കോടതി മെറിറ്റ് കാണുന്നില്ല.” ഒക്ടോബർ മൂന്നിനാണ് പുർക്കയസ്തയെയും ചക്രവർത്തിയെയും ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തത്.
അറസ്റ്റും 7 ദിവസത്തെ പോലീസ് കസ്റ്റഡിയും ചോദ്യം ചെയ്ത് അവർ പിന്നീട് ഹൈക്കോടതിയെ സമീപിച്ചു, ഇടക്കാലാശ്വാസമായി ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]