
ആത്മഹത്യ ചെയ്ത യുവാവിന്റെ തലയുമായി ട്രെയിൻ ഓടിയത് പതിനെട്ട് കിലോമീറ്റര്‍; ശരീര ഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍; ട്രെയിനിന് ഇടയില്‍ കുടുങ്ങിയ തല കണ്ട യാത്രക്കാരാണ് വിവരം റെയില്‍വേ പൊലീസിനെ അറിയിച്ചത് സ്വന്തം ലേഖിക വടക്കാഞ്ചേരി: ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്ത യുവാവിന്റെ തലയുമായി ട്രെയിൻ ഓടിയത് 18 കിലോമീറ്റര്‍.
തെക്കുംകര പനങ്ങാട്ടുകര സ്വദേശി ശരത്ത് (34) ആണ് ഇന്നലെ പുലര്‍ച്ചെ രാജ്യാറാണി – കൊച്ചുവേളി എക്പ്രസ് ട്രെയിനിന്റെ മുമ്പില്‍ ചാടിയത്. രാജ്യാറാണി – കൊച്ചുവേളി എക്സ്പ്രസ് ട്രെയിൻ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ട്രെയിനിന്റെ എൻജിൻ ഗാര്‍ഡിന് മുകളില്‍ യാത്രക്കാര്‍ യുവാവിന്റെ തല കണ്ടെത്തിയത്.
ട്രെയിനിന് ഇടയില്‍ കുടുങ്ങിയ നിലയില്‍ തല കണ്ട യാത്രക്കാര്‍ വിവരം റെയില്‍വേ പൊലീസിനെ അറിയിച്ചു.
ശേഷം റെയില്‍വേ പൊലീസ് സ്ഥത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വടക്കാഞ്ചേരി എങ്കക്കാട് റെയില്‍വേ ഗേറ്റിന് സമീപം വിവിധയിടങ്ങളില്‍ നിന്ന് ചിന്നഭിന്നമായ നിലയില്‍ മറ്റ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.
യുവാവ് ട്രെയിനിന്റെ മുമ്പില്‍ ചാടിയ വിവരം ലേക്കോപൈലറ്റ് നേരത്തെ വടക്കാഞ്ചേരി സ്റ്റേഷനില്‍ അറിയിച്ചിരുന്നു. യുവാവ് എഴുതിയ ആത്മഹത്യാക്കുറിപ്പും വടക്കാഞ്ചേരി പൊലീസ് കണ്ടെടുത്തു.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]